Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമൊ​ബൈ​ൽ ക​ട​യി​ൽ...

മൊ​ബൈ​ൽ ക​ട​യി​ൽ മോ​ഷ​ണം; പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി

text_fields
bookmark_border
jail
cancel

പ​ടി​ഞ്ഞാ​റ​ത്ത​റ: പു​ല​ർ​ച്ചെ ക​ട കു​ത്തി​ത്തു​റ​ന്ന് മൊ​ബൈ​ലു​ക​ൾ മോ​ഷ്​​ടി​ച്ചു ക​ട​ന്നു ക​ള​യാ​ൻ ശ്ര​മി​ച്ച​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. തെ​ക്കേ​മു​റി​യി​ൽ കു​രു​മു​ള​ക് ത​ങ്ക​ച്ച​നാ​ണ്​ (മാ​ത്യു -50) പി​ടി​യി​ലാ​യ​ത്. പ​ടി​ഞ്ഞാ​റ​ത്ത​റ പ​ന്തി​പ്പൊ​യി​ൽ റോ​ഡി​ലെ എം ​സോ​ൺ മൊ​ബൈ​ൽ ഷോ​പ്പി​ലാ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ പ​ള്ളി​യി​ൽ പോ​യ​വ​രാ​ണ് ഷോ​പ്പ് തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​മ​ക​ളാ​യ ഹാ​രി​സ്, ജ​ലീ​ൽ എ​ന്നി​വ​രെ വി​ളി​ച്ചെ​ങ്കി​ലും താ​ൻ ഷോ​പ്പ് തു​റ​ന്നി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തൊ​ട്ട​ടു​ത്ത ക​ട​ക്ക് മു​മ്പി​ൽ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ത​ങ്ക​ച്ച​നെ ക​ണ്ടെ​ത്തി. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ബാ​ഗി​ൽ മൊ​ബൈ​ലു​ക​ൾ ക​ണ്ട​ത്. പി​ന്നാ​ലെ പൊ​ലീ​സെ​ത്തി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. 72000 രൂ​പ വി​ല​വ​രു​ന്ന 10 മൊ​ബൈ​ലു​ക​ളും 2200 രൂ​പ വി​ല​വ​രു​ന്ന മൂ​ന്നു വാ​ച്ചു​ക​ളും 5000 രൂ​പ​യും ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobile phone theft
News Summary - Mobile phone theft
Next Story