Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2023 4:42 AM GMT Updated On
date_range 7 Feb 2023 4:42 AM GMTസർക്കാർ മദ്യശാലയിൽനിന്ന് 1.91 ലക്ഷവും മദ്യക്കുപ്പികളും കവർന്നു
text_fieldsbookmark_border
ഗൂഡല്ലൂർ: സർക്കാർ മദ്യശാലയുടെ പൂട്ട് തകർത്ത് 1.91 ലക്ഷം രൂപയും മദ്യക്കുപ്പികളും മോഷ്ടിച്ചു. ഗൂഡല്ലൂർ മുനിസിപ്പാലിറ്റിക്ക് കീഴിലെ കാളംബുഴ ഭാഗത്തുള്ള സർക്കാർ മദ്യവിൽപനശാലയിലാണ് മോഷണം നടന്നത്. വള്ളലാർ ദിനവും തൈപ്പൂസവും ആയതിനാൽ ഞായറാഴ്ച തമിഴ്നാട്ടിലുടനീളം സർക്കാർ മദ്യശാലകൾക്ക് അവധിയായിരുന്നു.
തിങ്കളാഴ്ച പതിവുപോലെ തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം ജീവനക്കാർ അറിഞ്ഞത്. ഗൂഡല്ലൂർ പൊലീസിൽ പരാതി നൽകി. സി.ഐ. അരുളിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story