കാലവർഷക്കെടുതി; കൂടിയാലോചന യോഗംചേർന്നു
text_fieldsഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തെ കുറിച്ചുള്ള മുന്നറിയിപ്പ് സംബന്ധിച്ച് ദേശീയ ദുരന്തനിവാരണ സേനയുമായി ജില്ല ഭരണകൂടം കൂടിയാലോചന യോഗം ചേർന്നു. ജില്ല കലക്ടർ എസ്.പി. അംറിത് അധ്യക്ഷത വഹിച്ചു. ജില്ലയിലെ ആറ് താലൂക്കുകളിലായി 283 മഴക്കെടുതി പ്രദേശങ്ങളായി കണ്ടെത്തിയിട്ടുണ്ട്. പ്രദേശം നിരീക്ഷിക്കാൻ 42 സോണൽ ടീമുകൾ രൂപവത്കരിച്ചു. ഇവരോട് 24 മണിക്കൂറും സജ്ജരായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 456 ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. റവന്യൂ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, പൊലീസ് വകുപ്പ്, ഫയർഫോഴ്സ്, ഹൈവേ വകുപ്പ്, വൈദ്യുതി വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, മെഡിക്കൽ-ആരോഗ്യ വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സജ്ജമാണ്.
നീലഗിരി ജില്ലയിലെ എല്ലാ താലൂക്കുകളിലുമായി 3500 ഫസ്റ്റ് ലെവൽ സൂപ്പർവൈസർമാരും 200 ഡിസാസ്റ്റർ സുഹൃത്തുക്കളും പരിശീലനം നൽകി. തെക്കുപടിഞ്ഞാറൻ മൺസൂൺ 2023 നീലഗിരി ജില്ലയിൽ ശക്തമാകുമെന്നും ജൂലൈ മൂന്നു മുതൽ ഏഴു വരെ ശക്തമായ മഴ പെയ്യുമെന്നും ഇന്ത്യൻ കാലാവസ്ഥാ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതായും കലക്ടർ വ്യക്തമാക്കി.ആരക്കോണം ദേശീയ ദുരന്തനിവാരണ സംഘത്തിലെ 43 പേരെ രണ്ട് സംഘങ്ങളായി എത്തിയിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ ഊട്ടി, ഗൂഡല്ലൂർ മേഖലകളിൽ സംഘം ക്യാമ്പ് ചെയ്തിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങൾ ടോൾ ഫ്രീ നമ്പറായ 1077, 0423 2450034, 2450035 എന്നിവ വഴി ജില്ല കൺട്രോൾ റൂമിൽ അറിയിക്കാം. ആർ.ഡി.ഒ ഓഫിസ്,താലൂക്ക് ഓഫിസ് എന്നിവിടങ്ങളിലെ കൺട്രോൾ റൂമുമായും ബന്ധപ്പെടാം. ഊട്ടി: 04232445577, കൂനൂർ: 04232206002, ഗൂഡല്ലൂർ: 04262261295 എന്നിങ്ങനെയാണ് നമ്പറുകൾ. ഊട്ടി താലൂക്ക്: 04232442433, 04232206102, കോത്തഗിരി താലൂക്ക്: 04266271718, കുന്ത താലൂക്ക്: 04232508123, ഗൂഡല്ലൂർ താലൂക്ക്: 04262261252, പന്തല്ലൂർ താലൂക്ക്: 04262220734 എന്നീ നമ്പറിലും വിവരങ്ങൾ അറിയിക്കാം. കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.