മുണ്ടക്കൈ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തയാൾക്ക് കോവിഡ്
text_fieldsകൽപറ്റ: ചൂരൽമല സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആശങ്ക. മുണ്ടക്കൈ പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയവരിൽ ഇയാളും സജീവമായി പങ്കെടുത്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ 150ഓളം ആളുകളോട് ക്വാറൻറീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത റവന്യൂ, ഫയർഫോഴ്സ്, പൊലീസ്, എൻ.ഡി.ആർ.എഫ്, ആരോഗ്യ വകുപ്പ് ജീവനക്കാരോടും നാട്ടുകാരോടുമാണ് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്.
സി.കെ. ശശീന്ദ്രൻ എം.എൽ.എ, മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളോടും പഞ്ചായത്ത് ജീവനക്കാരോടും ക്വാറൻറീനിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച നടത്തിയ ആൻറിജൻ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.
പനിയെ തുടർന്നാണ് മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. സംശയം തോന്നിയതോടെയാണ് ആൻറിജൻ പരിശോധനക്ക് വിധേയമാക്കിയത്.
ഒരു മാസത്തിനിടെ ജില്ലക്ക് പുറത്തേക്കൊന്നും യാത്ര ചെയ്തിട്ടില്ലെന്നാണ് ഇയാൾ ആരോഗ്യ വകുപ്പിനെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രോഗ ഉറവിടം വ്യക്തമല്ല. ഇയാളുടെ സഹോദരൻ ലോറി ഡ്രൈവറാണ്.
കഴിഞ്ഞ ഏഴിനാണ് പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടൽ ദുരന്തമുണ്ടാകുന്നത്. ബുധനാഴ്ച ഇയാളുമായി അടുത്ത സമ്പർക്കമുള്ളവരെ കോവിഡ് പരിശോധനക്ക് വിയേധയമാക്കും. രോഗവ്യാപനം തടയുന്നതിെൻറ ഭാഗമായി പഞ്ചായത്തിലെ നാലു വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളാക്കി. ചൂരൽമല ഭാഗത്തെ ഒമ്പത്, 10, 11, 12 വാർഡുകളാണ് കണ്ടെയ്ൻമെൻറ് സോണുകളാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.