മുട്ടിലിന് നൊമ്പരമായി മുസ്തഫയുടെ വിയോഗം
text_fieldsമുട്ടിൽ: രാഷ്ട്രീയ, സാമൂഹിക, സേവന മേഖലയിൽ നിറഞ്ഞുനിന്ന പയന്തോത്ത് മുസ്തഫയുടെ ആകസ്മിക വിയോഗം മുട്ടിൽ ഗ്രാമപഞ്ചായത്തിെൻറ നൊമ്പരമായി. കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയായ മുസ്തഫ രാഷ്ട്രീയത്തിനതീതമായി വിശാലമായ സുഹൃദ് വലയത്തിനുടമയായിരുന്നു. ന്യൂനപക്ഷ കോൺഗ്രസ് വയനാട് ജില്ല പ്രസിഡൻറുകൂടിയാണ്.
പരിയാരം സ്വദേശിയായ മുസ്തഫ പതിറ്റാണ്ടുകളായി മുട്ടിൽ പഞ്ചായത്തിൽ കോൺഗ്രസിെൻറ മുന്നണിപ്പോരാളിയായിരുന്നു.
മികച്ച സംഘാടകൻ കൂടിയായ അദ്ദേഹം, പാർട്ടിയുടെ നിരവധി പ്രവർത്തനങ്ങൾക്ക് ഇക്കാലയളവിൽ ചുക്കാൻ പിടിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ, ഡൽഹിയിൽ നടന്ന കർഷക പ്രക്ഷോഭത്തിൽ പങ്കാളിയാകാൻ രണ്ടു മാസം മുമ്പ് അവിടെയെത്തിയിരുന്നു.
1980- 90 കാലഘട്ടത്തിൽ ജില്ലയിലെ അറിയപ്പെടുന്ന വോളിബാൾ താരങ്ങളിലൊരാളായിരുന്ന മുസ്തഫ, മത്സര പരിയാരം ടീമിനു വേണ്ടിയാണ് ജഴ്സിയണിഞ്ഞിരുന്നത്. പരിയാരത്തെ കല-കായിക രംഗങ്ങളിൽ നിറഞ്ഞുനിന്ന സാന്നിധ്യമായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഡി.സി.സി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ, മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു തുടങ്ങി നിരവധി പേർ അന്തിമോപചാരമർപ്പിക്കാനെത്തി.
മുസ്തഫയുടെ നിര്യാണത്തിൽ പരിയാരം ടൗണിൽ ചേർന്ന സർവകകക്ഷി യോഗം അനുശോചിച്ചു. ഡി.സി.സി പ്രസിഡൻറ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
മുട്ടിൽ പഞ്ചായത്ത് പ്രസിഡൻറ് നസീമ മങ്ങാടൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ, മുട്ടിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ജോയ് തൊട്ടിത്തറ, മുട്ടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്കറിയ, പത്മനാഭൻ, സി. നൂറുദ്ദീൻ, പി.എം. സന്തോഷ് കുമാർ, മുഹമ്മദ് പഞ്ചാര, മോഹൻദാസ് കോട്ടക്കൊല്ലി, എം.കെ. ആലി, കക്കാടൻ അമ്മത്, ആയിഷാബി, മാറായി മൊയ്തീൻ, ഷാഫി കല്ലടാസ്, കാതിരി അബ്ദുല്ല, കുട്ടിഹസൻ, എം.കെ. യാക്കൂബ്, ഷിജു ഗോപാലൻ, കെ.സി. ഹസ്സൻ, ഫൈസൽ, സി.പി. ബിൻഷാദ്, ഷാജി കല്ലടാസ് എന്നിവർ സംസാരിച്ചു. ഫൈസൽ പാപ്പിന നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.