മുത്തങ്ങ സമരം: 20-ാം വാര്‍ഷികം, 18,19ന് സുല്‍ത്താന്‍ ബത്തേരിയില്‍
text_fieldsജനിച്ച മണ്ണില്‍ ജീവിക്കാനുള്ള മുന്നേറ്റത്തില്‍ കേരളത്തിലെ ചെറുന്യൂനപക്ഷമായ ആദിവാസികള്‍ മുത്തങ്ങയില്‍ നടന്ന ഭരണകൂട - വംശീയഭീകരതയെ അതിജീവിച്ചിട്ട് ഫെബ്രുവരി 19ന് 20 വര്‍ഷം തികയുകയാണ്. വാർഷികാചരണ പരിപാടികൾ 18, 19 തീയ്യതികളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഭൂപ്രശ്‌നം കൈകാര്യം ചെയ്യുന്നതിന് പകരം മുതലാളിത്തത്തെ ശക്തിപ്പെടുത്തി സവര്‍ണ്ണ ശാക്തീകരണവുമായാണ് ഭരണാധികാരികള്‍ മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തിലാണ് ഭൂമിയാണ് അധികാരം, സ്വയംഭരണമാണ് സ്വാതന്ത്ര്യം, വിദ്യാഭ്യാസം ജന്മാവകാശം തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തി രാഷ്ട്രീയ കാമ്പയിന് 20-ാം വാര്‍ഷികദിനത്തില്‍ തുടക്കം കുറിക്കും. 18-ന് ആദിവാസി യുവതീയുവാക്കളുടെ സാംസ്‌കാരിക ഘോഷയാത്രയും നടക്കും. 19-ന് മുത്തങ്ങ തകരപ്പാടിയില്‍ ഗോത്രപൂജയും സമരപ്രവര്‍ത്തകരുടെ സംഗമവും നടക്കും. ജോഗി അനുസ്മരണവും ആദിവാസി ദലിത് പാര്‍ശ്വവല്‍കൃതരുടെ രാഷ്ട്രീയ മഹാസഭ രൂപവൽകരണ നയപ്രഖ്യാപനവും നടക്കുമെന്നും ആദിവാസി ഗോത്രമഹാസഭ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.