മുട്ടില്‍ മരംമുറി: നിയമോപദേശം വെളിപ്പെടുത്തിയ ഗവ. പ്ലീഡര്‍ക്കു നോട്ടീസ്
text_fieldsകല്പറ്റ: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയഭൂമികളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈട്ടിമരങ്ങള്‍ മുറിക്കുന്നതു നിയമവിരുദ്ധമായാണെന്ന ഉപദേശം റവന്യൂ, വനം അധികൃതര്‍ക്കു നല്കിയ വിവരം മാധ്യമങ്ങളോട് വെളിപ്പെടുത്തിയ ഗവ. പ്ലീഡര്‍ക്കു ചീഫ് സെക്രട്ടറിയുടെ നിര്‍ദേശാനുസരണം സബ് കലക്ടറുട നോട്ടീസ്. 1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി ഔദ്യോഗിക വിവരം വെളിപ്പെടുത്തിയതിനും സര്‍ക്കാറിനെ വിമര്‍ശിച്ചതിനും കാര്യാലയത്തില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിലുള്ളത്. അഡ്വ. ജോസഫ് മാത്യുവാണ് ജില്ലയിലെ ഗവ.പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍.
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു പുറപ്പെടുവിച്ച ഉത്തരവിനു മറവിലാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയഭൂമികളിലെ മരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമം നടന്നത്. ഇതു വിവാദമായിരിക്കെയാണ് മരംമുറി നിയമവിരുദ്ധമാണെന്ന ഉപദേശം ഗവ. പ്ലീഡര്‍ സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ക്കും റവന്യൂ വകുപ്പിലെ ഉന്നതര്‍ക്കും നല്കിയ വിവരം വാര്‍ത്തയായത്. തുടർന്ന്, അന്നത്തെ കലക്ടര്‍ ഡോ. അദീല അബ്ദുല്ല നല്കിയ പരാതിയില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക് 2011 ജൂണ്‍ 16നു നല്കിയ കത്തിെൻറ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശാനുസരണം സബ് കലക്ടര്‍ ഗവ. പ്ലീഡര്‍ക്കു നോട്ടീസ് അയച്ചത്.
ഗവ.പ്ലീഡര്‍ സര്‍ക്കാറിനെ വിമര്‍ശിച്ചതായും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് സെക്രട്ടറിക്കു അയച്ച കത്തില്‍ പറയുന്നു. ഗവ. പ്ലീഡറുടെ നിയമോപദേശം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടുന്ന കത്തില്‍ അനധികൃത മരംമുറി തടയുന്നതില്‍ ജില്ല ഭരണകൂടം സമയോചിതമായും ദൃഢതയോടെയും ഇടപെട്ടതായി പറയുന്നു. വിഷയം നിയമസെക്രട്ടറി അന്വേഷിച്ചു നടപടിയെടുക്കണമെന്ന ശിപാര്‍ശയും കത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.