തലശ്ശേരി കോഴികളിലെ ഗവേഷണം; വെറ്ററിനറി സര്‍വകലാശാലക്ക് ദേശീയ പുരസ്‌കാരം
text_fields
കൽപറ്റ: വെറ്ററിനറി സര്‍വകലാശാലയിലെ എ.ഐ.സി.ആര്‍.പി കോഴി പ്രജനന ഗവേഷണകേന്ദ്രത്തിന് 2021ലെ ദേശീയ ബ്രീഡ് കണ്‍സര്‍വേഷന്‍ അവാര്‍ഡ് ലഭിച്ചു. രാജ്യത്തെ തദ്ദേശീയ ജനുസ്സുകളെ ശാസ്ത്രീയമായി സംരക്ഷിക്കുകയും ഗവേഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന മികച്ച സ്ഥാപനത്തിനുള്ള ഐ.സി.എ.ആര്‍ - എന്‍.ബി.എ.ജി.ആര്‍ ദേശീയ പുരസ്‌കാരമാണ് വെറ്ററിനറി സര്‍വകലാശാലക്ക് ലഭിച്ചത്.
കേരളത്തിലെ ഏക തദ്ദേശീയ കോഴിജനുസ്സായ തലശ്ശേരി കോഴികളുടെ സംരക്ഷണ ഗവേഷണ പ്രവര്‍ത്തനങ്ങളാണ് എ.ഐ.സി.ആര്‍.പി ഗവേഷണകേന്ദ്രത്തെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. സംസ്ഥാനത്ത് തലശ്ശേരി കോഴികളുടെ ജനിതക ശേഖരമുള്ളത് വെറ്ററിനറി സര്‍വകലാശാലയിൽ മാത്രമാണ്. ശാസ്ത്രീയമായ ജനിതക നിര്‍ദ്ധാരണത്തിെൻറ ഫലമായി എ.ഐ.സി.ആര്‍.പി ഗവേഷണ കേന്ദ്രത്തിലെ തലശ്ശേരി കോഴികള്‍ നാലര മാസത്തില്‍ മുട്ടയുല്‍പാദനം ആരംഭിക്കുകയും വര്‍ഷത്തില്‍ ശരാശരി 160 - 170 മുട്ടകള്‍ ഉൽപാദിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വെറ്ററിനറി സർവകലാശാലയിലെ ഗവേഷകരായ ഡോ. പി. അനിത, ഡോ. ബിനോജ് ചാക്കോ, ഡോ. ബീന സി. ജോസഫ്, ഡോ. ശങ്കരലിംഗം, ഡോ. സി.എസ്. സുജ, ഡോ. എസ്. ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരം നേടിയത്. ദേശീയ കര്‍ഷക ദിനാഘോഷത്തിെൻറ ഭാഗമായി ഐ.സി.എ.ആര്‍- എന്‍.ബി.എ.ജി.ആര്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.