ദേശീയ പട്ടികജാതി പട്ടികവർഗ കമീഷൻ അവലോകന യോഗം
text_fieldsഊട്ടി: ദേശീയ പട്ടികജാതി പട്ടികവർഗ കമീഷൻ അംഗം അനന്ത നായിക്കിന്റെ നേതൃത്വത്തിൽ ആദിവാസികൾക്കായി നടപ്പാക്കുന്ന പരിപാടികൾ സംബന്ധിച്ച് സർക്കാർ ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തി. സെക്രട്ടറി അൽക്ക തിവാരി, ഡെപ്യൂട്ടി ഡയറക്ടർ ആർ.കെ.ദുബെ, ജോയന്റ് സെക്രട്ടറി തലതാംഗു, ആർ.മിശ്ര, ജില്ല കലക്ടർ എം. അരുണ എന്നിവർ സംസാരിച്ചു.
കോത്തഗിരി താലൂക്കിലെ അരവേണു ജി.ടി.ആർ സ്കൂളിൽ പരിശോധന നടത്തിയ സംഘം വിദ്യാർഥികൾക്ക് ഭക്ഷണം നൽകുന്ന ഹോസ്റ്റലുകൾ സന്ദർശിച്ചു.കോഴിക്കരെ പഞ്ചായത്തിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് ആദിവാസികളുമായി സംസാരിച്ചു.
റവന്യൂ,വിദ്യാഭ്യാസം,ആദിവാസി ക്ഷേമ വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് പദ്ധതികളെക്കുറിച്ച് ചോദിച്ചറിഞ്ഞു. ആദിവാസികൾക്കായുള്ള സർക്കാർ പദ്ധതികൾ വേഗത്തിൽ എത്തിക്കാൻ ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥർ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു.
ജില്ല പൊലീസ് സൂപ്രണ്ട് ബി. സുന്ദരവടിവേലു, ഊട്ടി ഡി.എഫ്.ഒ ഗൗതം, ജില്ല ഗ്രാമീണ വികസന വകുപ്പ് ഡയറക്ടർ ഉമാമഹേശ്വരി, ഹോർട്ടികൾച്ചർ വകുപ്പ് ഉപ ഡയറക്ടർ ശിബിലമേരി,ഊട്ടി,കൂനൂർ,ഗൂഡല്ലൂർ ആർ.ഡി.ഒമാർ, മറ്റ് നഗരസഭ കമീഷണർമാർ അടക്കമുള്ള അധികൃതർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.