നീലഗിരി ജില്ലയിലെ നഗരസഭ, ടൗൺ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: പത്രികസമർപ്പണം അവസാനിച്ചു
text_fieldsഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ നഗരസഭ, ടൗൺ പഞ്ചായത്തുകളിലെ 294 വാർഡുകളിലേക്ക് മത്സരിക്കാനുള്ള രാഷ്ട്രീയ പാർട്ടി സ്ഥാനാർഥികളുടെയും സ്വതന്ത്രന്മാരുമടക്കമുള്ള 1382 പേർ വെള്ളിയാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചു. ഗൂഡല്ലൂർ നഗരസഭയുടെ 21 വാർഡിലേക്ക് 121 പേർ, നെല്ലിയാളം നഗരിയിലെ 21 വാർഡിലേക്ക് 122 പേർ, ഊട്ടി നഗരസഭയുടെ 36 വാർഡിലേക്ക് 212 പേർ, കുന്നൂർ നഗരസഭയുടെ 30 വാർഡിലേക്ക് 146 പേർ അടക്കം 601 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്.
ടൗൺ പഞ്ചായത്തുകളായ അധികരട്ടിയിലെ 18 വാർഡിലേക്ക് 76, ബിക്കട്ടിയിലെ 15 വാർഡിലേക്ക് 53, ദേവർഷോല- 18 വാർഡിലേക്ക് 78 പേർ, ഉളിക്കൽ- 18 വാർഡിലേക്ക് 76 പേർ, ജഗദള-15 വാർഡിലേക്ക് 71 പേർ, കേത്തി-18 വാർഡിലേക്ക് 76, കീഴ് കുന്ത-21 വാർഡിലേക്ക് 59 പേർ, കോത്തഗിരി- 15 വാർഡിലേക്ക് 126 പേർ, നടുവട്ടം-15 വാർഡിലേക്ക് 46 പേർ, ഓവാലി-15 വാർഡിലേക്ക് 68, ഷോളൂർ- 15 വാർഡിലേക്ക് 68 പേരടക്കം 781 സ്ഥാനാർഥികളാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. ജില്ലയിലെ ആകെ സ്ഥാനാർഥികൾ 1382 പേർ. ശനിയാഴ്ച സൂക്ഷ്മപരിശോധന നടക്കും.
ഡി.എം.കെ മുന്നണി; സീറ്റ് വിഭജനം പൂർത്തിയായി, കോൺഗ്രസിന് 45 സീറ്റുകൾ
ഗൂഡല്ലൂർ: ഫെബ്രുവരി 19ന് ഒറ്റഘട്ടമായി നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ നഗരസഭ, ടൗൺ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മത്സരത്തിൽ ഭരണകക്ഷി ഡി.എം.കെയുടെ നേതൃത്വത്തിലുള്ള ഘടക കക്ഷികളായ കോൺഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിംലീഗ്, വി.സി.കെ, മനിതനേയ മക്കൾ കക്ഷി(എം.എം.കെ) എന്നിവയുടെ സീറ്റ് വിഭജനം പൂർത്തിയായി. മുന്നണിയിലെ സഖ്യകക്ഷികളിൽ ജില്ലയിൽ കൂടുതൽ ജനസ്വാധീനമുള്ള കോൺഗ്രസിന് 45 സീറ്റാണ് അനുവദിച്ചത്. സി.പി.എം-10, മുസ്ലിംലീഗ്-6, വിടുതലൈ ശിരുത്തൈകൾ കക്ഷി (വി.സി.കെ)-5, സി.പി.ഐ-2, എം.എം.കെ-1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. ബാക്കിയുള്ളവയിൽ ഡി.എം.കെയും മത്സരിക്കും.
കോൺഗ്രസിന് നാലു നഗരസഭകളിൽ 17 വാർഡുകളാണ് നൽകിയത്. ഗൂഡല്ലൂർ-4. വാർഡുകൾ-1, 4, 5, 10, ഊട്ടി-7. വാർഡുകൾ-1, 9, 12, 13, 17, 27, 29. കുന്നൂർ-2. വാർഡുകൾ -1, 7. നെല്ലിയാളം-4. വാർഡുകൾ 5, 8, 16, 17 എന്നിവയും. ടൗൺ പഞ്ചായത്തുകളിൽ കേത്തി-3. വാർഡുകൾ-4, 8, 16. കീഴ് കുന്താ-3. വാർഡുകൾ-5, 10, 12. ബിക്കട്ടി-2. വാർഡുകൾ-3, 6. ഷോളൂർ-2. വാർഡുകൾ-5, 3. ജഗദള-2. വാർഡുകൾ-9, 10, കോത്തഗിരി-2. വാർഡുകൾ-1, 3. ഉളിക്കൽ-1. വാർഡ്-14. അതികരട്ടി-2. വാർഡുകൾ-5, 10. നടുവട്ടം-3. വാർഡുകൾ-2, 3, 11. ദേവർഷോല-4. വാർഡുകൾ-4, 12, 13, 16. ഓവാലി-4. വാർഡുകൾ-1, 2, 7, 14 എന്നിങ്ങനെ 45 വാർഡുകളാണ് ജില്ലയിൽ കോൺഗ്രസിന് നൽകിയത്.
കമ്യൂണിസ്റ്റ് പാർട്ടികളിൽ സി.പി.എമ്മിന് ഗൂഡല്ലൂർ നഗരസഭ-1. വാർഡ്-20, നെല്ലിയാളം നഗരസഭ-2. വാർഡുകൾ 6, 19. ടൗൺ പഞ്ചായത്തുകളായ ഓവാലി-2. വാർഡുകൾ 15, 17. ദേവർഷോല-2. വാർഡുകൾ-5, 7. നടുവട്ടം-1. വാർഡ്-1, അതികരട്ടി-1. വാർഡ്-9. കീഴ് കുന്താ-1. വാർഡ്-2 മാണ് നൽകിയത്. മുസ്ലിം ലീഗ്. ഗൂഡല്ലൂർ നഗരസഭ-2. വാർഡുകൾ-2, 21. നെല്ലിയാളം-1. വാർഡ്-18. ടൗൺ പഞ്ചായത്ത്. ദേവർഷോല-3. വാർഡുകൾ-3, 11, 14 എന്നിങ്ങനെയും വി.സി.കെ-നെല്ലിയാളം നഗരസഭ-1. വാർഡ് 14, ടൗൺ പഞ്ചായത്തുകൾ. കോത്തഗിരി-1. വാർഡ്-12, ഉളിക്കൽ-1, വാർഡ്-6. ഓവാലി-1. വാർഡ്-3, നടുവട്ടം-1. വാർഡ്-15. സി.പി.ഐക്ക് ടൗൺ പഞ്ചായത്തുകളായ കോത്തഗിരി-1. വാർഡ് 14, കേത്തി-1. വാർഡ്-7. മനിതനേയ മക്കൾ കക്ഷിക്ക് ഊട്ടി നഗരസഭയിലെ വാർഡ് 10മാണ് അനുവദിച്ചത്. സീറ്റ് വിഭജനം പൂർത്തിയായതോടെ വിജയത്തിനായി ഒറ്റക്കെട്ടായി നീങ്ങാനാണ് മുന്നണി തീരുമാനം.
തെരഞ്ഞെടുപ്പ് നിരീക്ഷകൻ ഗൂഡല്ലൂരിൽ പരിശോധന നടത്തി
ഗൂഡല്ലൂർ: നീലഗിരി ജില്ലയിലേക്ക് നിയോഗിക്കപ്പെട്ട തെരഞ്ഞെടുപ്പ് നിരീക്ഷകനായ മെഡിക്കൽ ബോർഡ് ചെയർമാൻ എ.ആർ. ക്ലാൻസ്റ്റോൺ പുഷ്പരാജ് ഓവാലി ടൗൺ പഞ്ചായത്തിലും ഗൂഡല്ലൂർ നഗരസഭയിലെ നാമനിർദേശപത്രിക സമർപ്പണവും ഗൂഡല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറിയിൽ ഒരുക്കിയ വോട്ടെണ്ണൽകേന്ദ്രവും പരിശോധിച്ചു.ജില്ലയിൽ ഊട്ടി, കുന്നൂർ, ഗൂഡല്ലൂർ, നെല്ലിയാളം എന്നീ നാലു നഗരസഭകളിൽ 108 കൗൺസിലർമാരെയും 11 ടൗൺ പഞ്ചായത്തുകളിൽ 186 മെംബർമാരെയും തെരഞ്ഞെടുക്കാനുള്ള തദ്ദേശ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഫെബ്രുവരി 19ന് വോട്ടെടുപ്പും 22ന് വോട്ടെണ്ണലും നടക്കും. ഇതിെൻറ ഒരുക്കങ്ങൾകൂടി വിലയിരുത്താനാണ് നിരീക്ഷകൻ എത്തിയത്.
neelagiri local body election
ഗൂഡല്ലൂർ: സംസ്ഥാനത്തെ ഗോത്രവിഭാഗത്തിലെ പണിയ വിഭാഗത്തിനായി സംവരണംചെയ്ത ഏക നഗരസഭയായ നെല്ലിയാളത്തെ ചെയർമാൻ സ്ഥാനത്തേക്ക് ഡി.എം.കെ സ്ഥാനാർഥിയായി ശിവകാമി നാമനിർദേശപത്രിക സമർപ്പിച്ചു. വെള്ളിയാഴ്ച പത്രികസമർപ്പണത്തിൽ മുൻ എം.എൽ.എ ദ്രാവിഡമണി, നെല്ലിയാളം മുൻ നഗരസഭ ചെയർമാനും ഡി.എം.കെ സംസ്ഥാന പ്രവർത്തക സമിതി അംഗവുമായിരുന്ന എസ്. കാശിലിംഗമടക്കമുള്ളവർ പങ്കെടത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.