നെലാകോട്ട വയൽ കോളനി കടുവഭീതിയിൽ
text_fieldsഗൂഡല്ലൂർ: നെലാകോട്ടക്ക് സമീപമുള്ള വയൽ കോളനി ഭാഗം കടുവഭീതിയിൽ. കഴിഞ്ഞ ദിവസം മൂന്നു പശുക്കളെ കടുവ കൊന്നു. ഒരു മാസത്തിനിടെ ആറ് പശുക്കളെ കൊന്നതായി പ്രദേശവാസികൾ പറഞ്ഞു. ഗുരു വീരപ്പൻ എന്ന തൊഴിലാളിയുടെ കറവപ്പശുവിനെയും മുഹമ്മദലിയുടെ പശുവിനെയുമാണ് അവസാനമായി കടുവ കൊന്നത്.
ഹാജിയാർ എസ്റ്റേറ്റ്, വുഡ്ബ്രയർ എസ്റ്റേറ്റ്, റാക് വുഡ് എസ്റ്റേറ്റ്, നെലാകോട്ട എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വയൽ കോളനി ഭാഗത്താണ് കടുവയുടെ സഞ്ചാരവും വളർത്തു മൃഗങ്ങളെ കൊല്ലുന്നതും പതിവായിരിക്കുന്നത്. ഈ ഭാഗത്ത് ആൾത്താമസവും കൂടുതലാണ്. വനപാലക സംഘമെത്തി കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. കടുവയെ പിടികൂടാൻ ഉടൻ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ആറുവർഷം മുമ്പാണ് ഉത്തരേന്ത്യൻ തൊഴിലാളിയെ വീടിനുപുറത്ത് മൂത്രമൊഴിക്കാൻ ഇറങ്ങിയപ്പോൾ കടുവ ആക്രമിച്ചത്. തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ജയലളിത കടുവയെ ഉടൻ വെടിവെച്ചുകൊല്ലാൻ ഉത്തരവിടുകയായിരുന്നു. ഇപ്പോൾ വീണ്ടും ഒരു കടുവയുടെ സഞ്ചാരം ഉണ്ടായിരിക്കുന്നതും തോട്ടം തൊഴിലാളികളെയും പ്രദേശവാസികളെയും ഭീതിയിലാക്കിയി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.