രാത്രി യാത്രാ നിരോധനം: യു.ഡി.എഫ് ജില്ല നേതൃത്വം പ്രക്ഷോഭത്തിലേക്ക്
text_fieldsകല്പറ്റ: വയനാടിനെ ഇതര സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളായ എന്‍.എച്ച് 766ലെയും മാനന്തവാടി-കാട്ടികുളം-ബാവലി-മൈസൂരു റോഡിലെയും രാത്രി യാത്രാ നിരോധനം നീക്കുന്നതിന് സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്ന് അലംഭാവം തുടരുന്നതില്‍ പ്രതിഷേധിച്ച് ജില്ല യു.ഡി.എഫ് നേതൃത്വം പ്രക്ഷോഭം ആരംഭിക്കും. ഇതിനായി ഉടന്‍ തന്നെ വിപുലമായ സമര പ്രഖ്യാപന കണ്വെന്ഷന് വിളിച്ചുചേര്‍ക്കും.
രാത്രി യാത്രാ വിഷയത്തില്‍ ബത്തേരിയില്‍ നടന്ന ജനകീയ സമരം സര്‍ക്കാര്‍ രണ്ടു മന്ത്രിമാരുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പാക്കിയപ്പോള്‍ നല്കിയ ഉറപ്പുകള്‍ പാലിക്കാത്തത് വയനാടന്‍ ജനതയോട് പിണറായി സര്‍ക്കാര്‍ പുലര്‍ത്തുന്ന കടുത്ത വഞ്ചനയാണെന്ന് യു.ഡി.എഫ് ജില്ല നേതൃയോഗം അഭിപ്രായപ്പെട്ടു.
ജില്ലയില്‍ സര്‍ക്കാര്‍ പൊതു പരിപാടികളില്‍ എം.എല്‍.എമാരെയും ത്രിതല പഞ്ചായത്ത് പ്രതിനിധികളെയും അവഗണിക്കുന്ന നടപടികളിലും യോഗം അമര്‍ഷം രേഖപ്പെടുത്തി. യോഗത്തില്‍ ജില്ല യു.ഡി.എഫ് ചെയര്മാന് പി.പി.എ. കരീം അധ്യക്ഷത വഹിച്ചു. ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ എന്‍.ഡി. അപ്പച്ചന്, ഐ.സി. ബാലകൃഷ്ണന് എം.എൽ.എ, പി.കെ. ജയലക്ഷ്മി, കെ.കെ. അഹമ്മദ് ഹാജി, സി.പി. വര്‍ഗീസ്, എം.സി. സെബാസ്റ്റ്യന്‍, പി.കെ. അബൂബക്കര്‍, വി.എ. മജീദ്, ടി.കെ. രൂപേഷ്, കെ.എം. എബ്രഹാം, എം.കെ. വര്‍ഗീസ്, പടയന്‍ മുഹമ്മദ്, കെ.കെ. വിശ്വനാഥന് മാസ്റ്റര്‍, അഡ്വ. എ.എന്‍. ജൗഹര്‍, കെ.വി. പോക്കര് ഹാജി, എന്‍.കെ. റഷീദ്, റസാഖ് കല്പറ്റ, പി.പി. ആലി, പി.കെ. അസ്മത്, പ്രവീണ്‍ തങ്കപ്പന്, പി. അബ്ദുസ്സലാം, ജോസഫ് കളപ്പുരക്കല്‍, യഹ്യഖാന്‍ തലയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.