നീലഗിരി സാധാരണ നിലയിലേക്ക് ; ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ ബസുകൾ ഓടിത്തുടങ്ങി
text_fieldsഗൂഡല്ലൂർ: കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ജനജീവിതം സാധാരണ നിലയിലേക്ക്. ബസുകൾ ഓടിത്തുടങ്ങി.
യാത്രക്കാരും കൂടുതൽ എത്തിത്തുടങ്ങി. ചില ഗ്രാമങ്ങളിലേക്കുള്ള സർവിസ് ആരംഭിക്കാത്തതുമൂലം യാത്രക്ലേശം തുടരുന്നതായി പ്രദേശവാസികൾ അറിയിച്ചു. ടാക്സി ജീപ്പും ഓട്ടോകളുമാണ് ആശ്രയം. അമിത ചാർജ് നൽകി യാത്രചെയ്യേണ്ട സ്ഥിതിയാണുള്ളത്. പന്തല്ലൂർ താലൂക്കിലെ പാക്കണ ഗ്രാമം ഒറ്റപ്പെട്ട പ്രദേശമാണ്. ഇവിടേക്കുള്ള സർവിസ് ഇനിയും തുടങ്ങിയിട്ടില്ല.
ആരാധനാലയങ്ങൾ തുറന്നു. നിബന്ധനകളോടെയാണ് ആചാരങ്ങൾ അനുഷ്ഠിക്കേണ്ടത്. വ്യാപാര സ്ഥാപനങ്ങൾക്ക് രാത്രി എട്ടുവരെ പ്രവർത്തിക്കാനും അനുമതി നൽകി.
പഞ്ചായത്തുകളിൽ പ്രസിഡൻറുമാരും മറ്റും മാസ്ക് ധരിക്കാനും സാനിെറ്റെസർ ഉപയോഗിക്കാനും ജനങ്ങളെ ബോധവത്കരിക്കണമെന്ന് ജില്ല ഭരണകൂടം സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ പിൻപറ്റണമെന്നും കലക്ടർ ജെ. ഇന്നസെൻറ് ദിവ്യ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.