കിണർ ശുചീകരിക്കാൻ പണമില്ല; മലിനജലം കുടിച്ച് ചോയിമൂല കോളനിവാസികൾ
text_fieldsമേപ്പാടി: മൂപ്പൈനാട് പഞ്ചായത്ത് ഒന്നാം വാർഡിലെ ജയ്ഹിന്ദ് ചോയിമൂല കോളനിയിലെ പഞ്ചായത്ത് കിണർ ശുചീകരിക്കാൻ പണമില്ല. ഇതുമൂലം അഴുക്കുവെള്ളം കുടിക്കേണ്ട ഗതികേടിലാണ് 20ൽപരം ആദിവാസി കുടുംബങ്ങൾ. മുമ്പുണ്ടായിരുന്ന ചെറിയ മൺകിണർ മാറ്റി ഗ്രാമപഞ്ചായത്ത് വലിയ കിണർ നിർമിച്ചുകൊടുത്തത് ഇപ്പോൾ ഇവർക്ക് വിനയായിരിക്കുകയാണ്.
കേണിക്ക് സമാനമായ ചെറിയ കിണറാണ് ആദ്യമുണ്ടായിരുന്നത്. അന്ന് കോളനിക്കാർ തന്നെ കിണർ ശുചീകരിച്ചിരുന്നു. രണ്ടു ചെറിയ റിങ് ഇറക്കിത്തരണമെന്ന് കോളനിക്കാരന്ന് ആവശ്യമുന്നയിച്ചപ്പോൾ ആ സ്ഥലത്ത് എസ്റ്റിമേറ്റുണ്ടാക്കി വലിയ കിണർ നിർമിച്ചുനൽകുകയാണ് പഞ്ചായത്ത് അധികൃതർ ചെയ്തത്. വെള്ളം മലിനമായതിനാൽ കിണർ ശുചീകരിക്കാൻ പതിനായിരങ്ങൾ ചിലവ് വരും. കോളനിയിലെ കുടുംബങ്ങൾക്ക് അതിനുള്ള സാമ്പത്തിക ശേഷിയില്ല. കിണർ ശുചീകരിക്കാൻ ഫണ്ടനുവദിക്കണമെന്ന ഇവരുടെ ആവശ്യം അധികൃതർ അവഗണിക്കുന്നുവെന്നാണ് പരാതി. ആവശ്യമുന്നയിച്ച് കലക്ടർക്ക് പരാതി നൽകാനൊരുങ്ങുകയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.