ആംബുലന്‍സുകള്‍ മാത്രം 190
text_fieldsചൂരൽമല: ദുരന്ത മേഖലയിലെ രക്ഷാ - ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 350ലേറെ വാഹനങ്ങള്‍ വിന്യസിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഇതിൽ ആംബുലന്‍സുകള്‍ മാത്രം 190. ദുരന്തത്തിന്റെ ആദ്യദിനത്തിൽ തന്നെ ഈ മേഖലയിലേക്കുള്ള വാഹനങ്ങളുടെ നിയന്ത്രണവും യന്ത്രസാമഗ്രികളുടെ എത്തിക്കലും വകുപ്പ് ഏറ്റെടുത്തിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ ചൂരൽമലയിലേക്ക് യന്ത്രസാമഗ്രികളുമായി എത്തിയ മുഴുവൻ വാഹനങ്ങളെയും നിയന്ത്രിച്ച് ആംബുലൻസുകൾക്ക് തടസ്സമില്ലാത്ത പാതയൊരുക്കി. കൂടാതെ ദുരന്ത മേഖലയിലേക്കുള്ള വാഹനങ്ങൾക്കും യന്ത്രങ്ങൾക്കുമുള്ള ഇന്ധന ലഭ്യതയും സുഗമമാക്കി. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറുടെ നേതൃത്വത്തിലാണ് വകുപ്പിന്റെ കണ്ട്രോള് റൂമുകള്‍ ചൂരൽമലയിലും കൽപറ്റയിലെ സിവിൽ സ്റ്റേഷനിലും പ്രവര്‍ത്തിക്കുന്നത്.
പട്രോളിങ്ങിന് മാത്രമായി രണ്ട് സംഘങ്ങളെ ഈ മേഖലയിൽ നിയോഗിച്ചു. കോഴിക്കോട്, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നായി 16 അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ വയനാട്ടിലേക്കെത്തിച്ചിട്ടുണ്ട്. ആംബുലൻസുകൾക്ക് പുറമേ 37 ജീപ്പ്, 34 ഹിറ്റാച്ചി, 31 ഹെവി ഗുഡ്സ് വെഹിക്കിൾ, 17 ജനറേറ്റർ ഘടിപ്പിച്ച വാഹനങ്ങൾ, 15 മണ്ണുമാന്തി യന്ത്രം, ഏഴ് ടിപ്പർ, ആറ് ട്രാക്ടർ, മൂന്ന് ബസ്, രണ്ട് ഇന്നോവ കാർ, ഇന്ധന വിതരണ വാഹനം, ട്രാവലർ, ടാങ്കർ, ഡോസർ, ഓഫ് ഹൈവേ ട്രക്സ്, കണ്ടെയ്നർ ലോറി തുടങ്ങിയവയും മോട്ടോർ വാഹന വകുപ്പിന്റെ ഏകോപനത്തിൽ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.