ഊട്ടി പുഷ്പമേളക്ക് സമാപനം; എത്തിയത് 2.41 ലക്ഷം സഞ്ചാരികൾ
text_fieldsഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ ഗാലറിയിൽ ഒരുക്കിയ പുഷ്പക്കാഴ്ച
ഊട്ടി: ബൊട്ടാണിക്കൽ ഗാർഡനിൽ 17 ദിവസം നീണ്ടുനിന്ന പുഷ്പ പ്രദർശനം സമാപിച്ചു. 2.41 ലക്ഷം സഞ്ചാരികളാണ് പ്രദർശനം കാണാനെത്തിയത്. എല്ലാ വർഷവും മേയ് മാസത്തിൽ റോസ് എക്സിബിഷനും ഫലപ്രദർശനവും സംഘടിപ്പിക്കാറുണ്ട്. ഇത് കാണാൻ ധാരാളം വിനോദസഞ്ചാരികൾ ഊട്ടിയിലേക്ക് ഒഴുകിയെത്തുന്നത് പതിവാണ്.
20 അടി ഉയരത്തിൽ ഡിസ്നി വേൾഡ്, നീലഗിരി പർവത റെയിൽ, മഷ്റൂം, പിരമിഡ്, നീരാളി, ഗിറ്റാർ തുടങ്ങിയവയുടെ പുഷ്പ മാതൃകകൾ സഞ്ചാരികൾക്ക് കാഴ്ചാവിരുന്നായിരുന്നു. മേയ് 10ന് ആരംഭിച്ച പുഷ്പമേള 20 വരെ നടത്താനായിരുന്നു ഹോർട്ടികൾച്ചർ വകുപ്പ് ആദ്യം ആലോചിച്ചിരുന്നതെങ്കിലും വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതിനാൽ ആറു ദിവസത്തേക്കുകൂടി നീട്ടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.