ഇ-പാസ് വേണ്ട; ഊട്ടി വിളിക്കുന്നു, സഞ്ചാരികളേ ഇതിലെ
text_fieldsഗൂഡല്ലൂർ: ലോക്ഡൗണിനുശേഷം ഊട്ടിയിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് കൂടി. ദീപാവലി ആഘോഷത്തിനു ലഭിച്ച അവധിയും ഞായറാഴ്ചയുമായതോടെ ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ബോട്ട്ഹൗസ് എന്നിവിടങ്ങളിൽ സഞ്ചാരികളുടെ സാന്നിധ്യം കൂടിയിരുന്നു. എട്ടുമാസങ്ങൾക്കു ശേഷമാണ് സഞ്ചാരികളുടെ വരവ് കൂടുന്നത്.
ഇ-പാസ് റദ്ദാക്കി വെബിൽ രജിസ്റ്റർ ചെയ്താൽ മാത്രംമതിയെന്ന് സർക്കാർ അറിയിച്ചതോടെയാണ് സഞ്ചാരികൾ കുടുംബങ്ങളുമായി എത്താൻ തുടങ്ങിയത്. കഴിഞ്ഞ നാലുദിവസമായി കർണാടകയിൽ നിന്ന് ബസുകളുടെ വരവും തുടങ്ങിയത് സ്വന്തം വാഹനമില്ലാത്തവർക്കും സൗകര്യമായിരുന്നു. ദീപാവലി പ്രമാണിച്ചാണ് താൽക്കാലികമായി ബസ് സർവിസ് ഏർപ്പെടുത്തിയിരുന്നത്.
സംസ്ഥാനത്തിെൻറ ഇതര ജില്ലകളിൽനിന്നും കേരളം, കർണാടക സംസ്ഥാനത്തെ ടൂറിസ്റ്റുകളും ഊട്ടിയിലേക്കെത്തുന്നുണ്ട്. ഇവരുടെ സഞ്ചാരം കൂടിയതോടെ വ്യാപാര മേഖലയിലും ഉണർവ് കണ്ടുതുടങ്ങി. കഴിഞ്ഞദിവസങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായതോടെ ഉൗട്ടിക്ക് കൂടുതൽ അഴകുവിരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.