പൊരിവെയിലത്തും ബാണാസുര സാഗറില്‍ തൊഴിലാളികള്‍ക്ക് വിശ്രമമില്ല
text_fieldsപടിഞ്ഞാറത്തറ: സൂര്യാതാപ ഭീഷണി മുന്നിൽ കണ്ട് തൊഴിലാളികള്‍ക്ക് പകല്‍ സമയം ഉച്ചക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ വിശ്രമവേളയായി സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും ബാണാസുര സാഗര്‍ വിനോദസഞ്ചാര കേന്ദ്രത്തിലെ തൊഴിലാളികൾക്ക് ഇതൊന്നും ബാധകമല്ല.
ഇവിടെ ബോട്ടിങ് മേഖലയിലെയും പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലെയും തൊഴിലാളികൾ നട്ടുച്ചക്കും ജോലിയെടുക്കേണ്ടി വരുന്നത് അധികൃതർ കാണുന്നില്ലെന്നാണ് പരാതി.
ബോട്ടിൽ നിരന്തരമായി വിനോദ സഞ്ചാരികള്‍ കയറുന്നതിനാല്‍ ജീവനക്കാര്‍ക്ക് മിക്ക സമയത്തും വെയിലത്തു തന്നെ ജോലി ചെയ്യേണ്ടിവരുന്നു. ചൂട് കൂടിയ സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയക്രമം പാലിക്കാന്‍ തൊഴിലുടമകള്‍ക്ക് അധികൃതർ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ ബാണാസുര സാഗറിൽ ഇതൊന്നും നടപ്പിലാക്കാത്തത് തൊഴിലാളികളുടെ ജീവനു തന്നെ ഭീഷണിയാകുന്നതായാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.