പനമരം ടൗണിലെ സീബ്രാലൈൻ പൗരസമിതി പുനഃസ്ഥാപിച്ചു
text_fieldsപനമരം: പനമരത്ത് വീണ്ടും സീബ്രാവരകൾ പുനഃസ്ഥാപിച്ച് പനമരം പൗരസമിതി പ്രവർത്തകർ മാതൃകയായി. വരകൾ മാഞ്ഞിട്ടും അധികൃതർ വരക്കാത്തതിൽ പ്രതിഷേധിച്ച് ഒരു വർഷം മുമ്പും പൗരസമിതി സീബ്രാലൈൻ വരച്ചിരുന്നു. ദിനംപ്രതി നൂറുകണക്കിന് വിദ്യാർഥികളും സ്ത്രീകളുമുൾപ്പെടെ എത്തുന്ന ഇവിടെ റോഡ് മുറിച്ചുകടക്കണമെങ്കിൽ ജീവൻ പണയംവെക്കേണ്ട അവസ്ഥയാണ്. പനമരം പാലംകവല, ആശുപത്രിക്കവല, ബസ് സ്റ്റാൻഡ് പരിസരം, പഞ്ചായത്ത് പരിസരം എന്നിവിടങ്ങളിലാണ് പൗരസമിതി പ്രവർത്തകർ സീബ്രാലൈൻ ഒരുക്കിയത്.
മാഞ്ഞുപോയ വരകളൊരുക്കാൻ ബന്ധപ്പെട്ടവർ നിസ്സംഗത കാണിക്കുന്നത് ഏറെ അപലപനീയമാണെന്ന് പൗരസമിതിയംഗങ്ങൾ പറഞ്ഞു. കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ വീഴ്ചയാണ് ഉണ്ടാവുന്നതെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി. പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ, കൺവീനർ റസാക്ക് സി. പച്ചിലക്കാട്, ജോ. കൺവീനർ കാദറുകുട്ടി കാര്യാട്ട്, ട്രഷറർ വി.ബി. രാജൻ, അംഗങ്ങളായ സജി എക്സൽ, ടി. ഖാലിദ്, ടി.പി. സുരേഷ് കുമാർ, ഇ. മുളീധരൻ, പെയിന്റർ രാജേഷ്, വിഷ്ണു മാതോത്ത്പൊയിൽ തുടങ്ങിയവർ നേതൃത്വം നൽകി. പനമരത്തെ അക്സ ഹാർഡ് വെയർ, സുലൈമാൻ മുരിക്കഞ്ചേരി, ജോയി ജാസ്മിൻ, കെ.ടി. ഇസ്മായിൽ, ജസീർ സൈഡ് വ്യൂ എന്നിവരും പങ്കാളിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.