പൂതാടി മഹാദേവ ക്ഷേത്രത്തിൽ മോഷണശ്രമം; നാലുപേർ പിടിയിൽ
text_fieldsപനമരം: പൂതാടി മഹാദേവ ക്ഷേത്രത്തിൽ മോഷണശ്രമത്തിനിടെ നാലുപേർ പൊലീസ് പിടിയിൽ. കൽപറ്റ ചുഴലി മാമ്പറ്റ പറമ്പിൽ മുഹമ്മദ് ഷിനാസ് (20), കോഴിക്കോട് നല്ലളം മേക്കയിൽ അക്ഷയ് (21), കുന്നമംഗലം കാവിലാം കരണത്തിങ്കൽ ശരത് (23), പൊഴുതന കാരാട്ട് ജംഷീർ അലി (38) എന്നിവരാണ് പിടിയിലായത്. ഇതിൽ ഷിനാസ്, അക്ഷയ് എന്നിവരെ കേണിച്ചിറ പൊലീസും നാട്ടുകാരും ചേർന്നും കാറിൽ രക്ഷപ്പെട്ട ശരത്, ജംഷീർ എന്നിവരെ വൈത്തിരിയിൽ വെച്ച് വൈത്തിരി പൊലീസുമാണ് പിടികൂടിയത്.
ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് പൂതാടി മഹാദേവ ക്ഷേത്രത്തിൽ മോഷണ ശ്രമം നടന്നത്. ക്ഷേത്രത്തിലെ ചുറ്റുമതിലിൽ കോണി വെച്ച് കയറിയ മോഷ്ടാക്കൾ സംസാരിക്കുന്ന ശബ്ദം കേട്ടുണർന്ന ക്ഷേത്രം ശാന്തിയുടെ അവസരോചിതമായ ഇടപെടലാണ് പ്രതികളെ വലയിലാക്കിയത്. ബഹളം ഉണ്ടാക്കാതെ ക്ഷേത്ര ഭാരവാഹികളെയും നാട്ടുകാരെയും ഫോണിൽ വിളിച്ചുകൂട്ടുകയായിരുന്നു. തുടർന്ന് കേണിച്ചിറ പൊലീസും സ്ഥലത്ത് എത്തി. മോഷ്ടാക്കളായ രണ്ടുപേർ ക്ഷേത്രത്തിനകത്തും രണ്ടുപേർ പുറത്ത് അൽപം മാറി കാറിലുമായിരുന്നു.
പൊലീസിനെ കണ്ടതും ക്ഷേത്രത്തിനകത്തായിരുന്ന അക്ഷയ് ചാടി ഓടി. ക്ഷേത്രത്തിൽ ഒളിച്ചിരുന്ന മുഹമ്മദ് ഷിനാസ് പൊലീസിന് നേരെ കത്തി വീശി. പൊലീസ് തോക്ക് ചൂണ്ടിയതിനെ തുടർന്ന് ഷിനാസ് കീഴടങ്ങുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെട്ട അക്ഷയിനെ ചീങ്ങോടിന് സമീപത്തുനിന്നാണ് പിടികൂടിയത്. കാറിൽ രക്ഷപ്പെട്ട ഇവരുടെ സംഘത്തിൽപ്പെട്ട ശരത്തിനെയും ജംഷീർ അലിയെയും പിടികൂടുന്നതിനായി പൊലീസ് സ്റ്റേഷനുകളിലേക്ക് സന്ദേശം കൈമാറി. തുടർന്ന് വൈത്തിരിയിൽ എത്തിയ ഇരുവരെയും വൈത്തിരി പൊലീസ് പിടികൂടുകയായിരുന്നു. പിന്നീട് ഇവരെ കേണിച്ചിറ പൊലീസിന് കൈമാറി.
ജംഷീർ അലി ഊട്ടി കോടനാട് എസ്റ്റേറ്റിലെ ജയലളിതയുടെ സെക്യൂരിറ്റിക്കാരനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാ െണന്ന് പൊലീസ് പറഞ്ഞു. കൂടാതെ നിരവധി കഞ്ചാവ്, പോക്സോ കേസുകളിലും പ്രതിയാണ്.
മറ്റു മുന്നുപേരും വിവിധ കേസുകളിൽ പ്രതികളാണ്. സംഭവ സ്ഥലത്തുനിന്നും ചാക്കുകളിലാക്കിയ അഞ്ച് ഓടി െൻറ നിലവിളക്കുകളും പണവും പൊലീസ് കണ്ടെടുത്തു. കേണിച്ചിറ സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാർ, എസ്.ഐ വി.ആർ. അരുൺ, ബാലൻ, ജിൻസൺ, ശിഹാബ് തുടങ്ങിയവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.