അയൽക്കാരന് മർദനം; പ്രതി റിമാൻഡിൽ
text_fieldsപനമരം : അയൽക്കാരൻ അകാരണമായി മർദിച്ച സംഭവത്തിൽ പ്രതി റിമാൻഡിൽ. മർദനത്തിൽ പരിക്കേറ്റ പനമരം കരിമ്പുമ്മൽ സ്വദേശിയായ രാമകൃഷ്ണനെ (60) മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അയൽക്കാരനായ കരിമ്പുമ്മൽ കിഴക്കെ പറമ്പിൽ ജയനെ പൊലീസ് അറസ്റ്റ് ചെയ്തു.
വധശ്രമത്തിനാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജയന്റെ വളർത്തുനായ് കഴിഞ്ഞ ദിവസം അയൽക്കാരനായ രാമകൃഷ്ണന്റെ പച്ചക്കറി കൃഷി നശിപ്പിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് രാമകൃഷ്ണൻ ജയനോട് പരാതി പറഞ്ഞു. പരാതി പറഞ്ഞതിൽ പ്രകോപിതനായ ജയൻ ഇരുമ്പുവടികൊണ്ട് രാമകൃഷ്ണനെ മർദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.