സ്കൂളിലെത്താത്ത വിദ്യാർഥികളെ തേടി ജനപ്രതിനിധികള്‍ വീട്ടിലേക്ക്
text_fieldsപനമരം: കോവിഡ് മഹാമാരിയെ അതിജീവിച്ച് നിയന്ത്രണങ്ങളോടെ വിദ്യാലയങ്ങൾ തുറന്നെങ്കിലും ഗോത്ര വിദ്യാർഥികൾ പലരും സ്കൂളിലെത്തിയിട്ടില്ല. ഈ കുട്ടികളെ വീണ്ടും സ്കൂളുകളിലെത്തിക്കാൻ ജനപ്രതിനിധികള്‍ അവരുടെ വീടുകളിലെത്തുകയാണ്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാറിെൻറ നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. കോവിഡ് കാലത്ത് നിര്‍ത്തിവെച്ചിരുന്ന അധ്യാപനം പുനരാരംഭിച്ചപ്പോള്‍ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിലെ പല വിദ്യാര്‍ഥികളും സ്കൂളുകളില്‍ എത്തുന്നില്ല. ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളായിരുന്നു ഇവരിൽ ഭൂരിപക്ഷവും. തുടർന്നാണ് വിഷയത്തിൽ പരിഹാരം കാണാനായി ജില്ല പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തില്‍ കോളനികളില്‍ നേരിട്ട് ചെന്ന് വിദ്യാര്‍ഥികളെ തിരികെ സ്കൂളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
രക്ഷിതാക്കളോടും വിദ്യാര്‍ഥികളോടും നേരിട്ട് സംസാരിച്ച് അവരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും കേട്ട് അതിനു പരിഹാരം കണ്ടെത്തി അവരെ തിരിച്ച് സ്കൂളുകള്‍ എത്തിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ ഒരു കാമ്പയിന് ആരംഭിച്ചതെന്ന് സംഷാദ് മരക്കാര്‍ പറഞ്ഞു.
പനമരം ഗവ. ഹയർ സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച കുറുവച്ചാട്ട് കോളനിയില്‍ നടന്ന കാമ്പയിനിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറിനു പുറമെ, ജില്ല പഞ്ചായത്തംഗം ബിന്ദു പ്രകാശ്, സ്കൂള്‍ പി.ടി.എ പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ എം. കുഞ്ഞമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം സജേഷ് സെബാസ്റ്റ്യന്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നജീബ് കരണി, ഗ്രാമപഞ്ചായത്തംഗം സുനില്‍കുമാര്‍, ജില്ല വിദ്യഭ്യാസ ഓഫിസര്‍ ഉഷാദേവി, പി.ടി.എ വൈസ് പ്രസിഡൻറ് സി. സുരേഷ് ബാബു, പ്രധാനാധ്യാപകന് വി. മോഹനന്, നോഡല്‍ ഓഫിസര്‍ ബി. ശകുന്തള, ജനമൈത്രി പൊലീസ്, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.