ആദിവാസികളെ കേന്ദ്രീകരിച്ച് സാമ്പത്തികതട്ടിപ്പ്; കാപ്പുംകുന്ന് കോളനിക്കാർ ഇരയായത് ലക്ഷങ്ങളുടെ തട്ടിപ്പിന്
text_fieldsപനമരം: ജില്ലയിൽ ആദിവാസികളെ കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക തട്ടിപ്പിൽ ലക്ഷക്കണക്കിനു രൂപയാണ് അഞ്ചുകുന്നു വെള്ളരിവയൽ കാപ്പുംകുന്നു കോളനിയിലെ ആദിവാസി ഊരുകളിൽനിന്നുള്ളവരെ ഇരയാക്കി തട്ടിയെടുത്തത്. വായിക്കാനും എഴുതാനും അറിയുന്ന കോളനിയിലെ യുവതി വഴിയാണ് ആളുകളെ ഇടനിലക്കാർ കണ്ടെത്തുന്നത്.
ആദ്യത്തെ വായ്പക്കാരിയും ഇവരാണ്. വായ്പ തുകക്ക് പുറമെ ഓരോ വ്യക്തിക്ക് പ്രത്യേക കമീഷനും നൽകുന്നുണ്ട്. കോളനിയിലെ യുവതിയെ ഇരയാക്കിയാണ് മറ്റു പതിനഞ്ച് പേരെ കണ്ടത്തിയത്. സ്ത്രീകൾക്ക് മാത്രമാണ് വായ്പ നൽകുന്നത്. മാനന്തവാടി ചെറ്റപ്പാലത്തെ സ്വകാര്യ പണമിടപാട് സ്ഥാപനം മുഖേനെയാണ് വ്യക്തിഗത വായ്പ നൽകിയത്.
വായ്പ എടുക്കുന്ന വ്യക്തി ആധാർകാർഡ്, ഐഡന്റിറ്റി കാർഡ് എന്നിവയുടെ കോപ്പിയാണ് നൽകിയത്. വായ്പ എടുക്കുന്ന 15 പേരെയും വാഹനത്തിൽ തലപ്പുഴക്കടുത്തുള്ള കടയിൽ എത്തിച്ച് മൊബൈൽ ഫോണിൽ ഓരോരുത്തരുടെയും തള്ള വിരൽ പതിപ്പിച്ചു.. മൂന്നാമത്തെ തമ്പ് പതിഞ്ഞപ്പോൾ 33000 രൂപ മൊബൈൽ ഫോണിൽ തെളിഞ്ഞു കാണുന്നുണ്ടെന്നും എന്നാൽ, ചായയും 4000 രൂപയുമാണ് നൽകിയത് എന്ന് സ്ത്രീകൾ പറഞ്ഞു. ഓണത്തോടനുബന്ധിച്ചാണ് പണം കിട്ടിയത്.
ഇതുവരെയായിട്ടും കാപ്പും കുന്നലെ കോളനിയിലെ വായ്പ എടുത്തവരോട് പണം തിരിച്ചടക്കാൻ ആരും ആവശ്യപ്പെട്ടില്ല. നാൽപതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. മാധ്യമങ്ങളിൽ വാർത്തയായതോടെ പനമരം പൊലീസിൽ ഇവർ പരാതിപ്പെട്ടിരുന്നു. പൊലീസ് കേസ് എടുത്തിട്ടില്ല. തിരിച്ചടവ് ആവശ്യപ്പെട്ട് ഊരുകളിൽ ബന്ധപ്പെട്ടവർ എത്തിയാൽ വിവരം അറിയിക്കാനാണ് പനമരം പൊലീസ് പറഞ്ഞതെന്ന് ആദിവാസികൾ പറഞ്ഞു. ഊരുലെ ശാന്ത കൂട്ടപ്പൻ, ഷീല വിജയൻ, നായ്ക്ക വെള്ളി, ഓമന ശങ്കരൻ, രമ്യ ഗോപി, ബീനാച്ചി ദേവി, പ്രിയ ചന്ദ്രൻ, പെണ്ണിരാജൻ, അമ്മിണി ബാബു, രാജൻ കമല, മുത്തു ഉണ്ണിക്ക, തങ്കു ബാലൻ, സുഖില ബിജു, ബിന്ദു തോലൻ എന്നിവരാണ് യുവതി മുഖാന്തരം വായ്പ എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.