ജനകീയ ഹോട്ടലിന്റെ കിണറില്‍ സോപ്പ് കലക്കിയ സമീപത്തെ ഹോട്ടലുടമ അറസ്റ്റിൽ
text_fieldsകമ്പളക്കാട്: കിണറില്‍ സോപ്പ് കലക്കിയയാളെ കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിലാണ് കഴിഞ്ഞ ദിവസം സോപ്പ് കലക്കിയത്. സമീപത്ത് മറ്റൊരു ഹോട്ടല്‍ നടത്തുന്ന വെണ്ണിയോട് കരിഞ്ഞകുന്ന് വാണപ്രവന് മമ്മൂട്ടി (58) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച രാവിലെ വെള്ളം പമ്പ് ചെയ്തപ്പോഴാണ് വെള്ളം പതയുകയും സോപ്പ് പൊടിയുടെ മണം അനുഭവപ്പെടുകയും ചെയ്തത്. തുടർന്ന് ജനകീയ ഹോട്ടൽ നടത്തുന്ന കുടുംബശ്രീ അംഗങ്ങൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി വെണ്ണിയോട് ടൗണില്‍ ഹോട്ടല്‍ നടത്തുന്ന മമ്മൂട്ടിക്ക് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കച്ചവടം കുറഞ്ഞിരുന്നു. കൂടാതെ, മമ്മൂട്ടി സ്ഥിരമായി വെള്ളമെടുത്തിരുന്ന കിണറില്‍ നിന്ന് വെള്ളമെടുക്കരുതെന്ന് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ നിര്‍ദേശത്തിന് പിന്നില്‍ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരാണെന്ന സംശയത്തെ തുടര്‍ന്നാണ് കിണറില്‍ സോപ്പ് കലക്കി ഒഴിച്ചതെന്നാണ് അന്വേഷണത്തില്‍ മനസ്സിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
കേരള പൊലീസ് ആക്ട് 118 ഇ, 120 ഇ, ഐപിസി 269,277 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സമീപത്തെ സ്കൂള്‍ വിദ്യാർഥികളും പഞ്ചായത്ത് ജീവനക്കാരും സ്ഥിരമായി ഭക്ഷണം കഴിക്കുന്ന ഇടമാണ് ജനകീയ ഹോട്ടൽ.
വെള്ളത്തിന്റെ സാമ്പ്ള്‍ പരിശോധനക്കയച്ച ശേഷം കീടനാശിനിയോ മറ്റോ കലര്‍ത്തിയതായി തെളിഞ്ഞാല്‍ പ്രതിക്കെതിരെ വധശ്രമത്തിനടക്കം കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.