കീഞ്ഞ്കടവ് തീപിടിത്തം: ഫോറൻസിക് വിഭാഗം പരിശോധന നടത്തി
text_fieldsപനമരം: പഞ്ചായത്തിലെ കീഞ്ഞ്കടവിലെ അജൈവ മാലിന്യം സൂക്ഷിക്കുന്ന കേന്ദ്രത്തിനു തീപിടിച്ച സംഭവത്തിൽ കാരണമറിയാതെ നാട്ടുകാർ. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് കേന്ദ്രത്തിന് തീപിടിച്ചത്. ശനിയാഴ്ച ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലം സന്ദർശിച്ചു.
ഗ്രാമപഞ്ചായത്ത് നൽകിയ പരാതിയിൽ പനമരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തിനകം തീ പടർന്നു പ്രദേശം പുകയിലമർന്നു. ചാക്കുകളിൽ സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യം കത്തുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിലും അഗ്നിരക്ഷാസേനയിലും അറിയിച്ചത്. കീഞ്ഞ്കടവിലേക്ക് അജൈവ മാലിന്യം കൊണ്ടുവരുന്നതിനെതിരെ മൂന്നുമാസമായി പ്രദേശവാസികൾ സമരത്തിലായിരുന്നു. ഇതേതുടർന്ന് പൊലീസ് സംരക്ഷണത്തിലാണ് മാലിന്യം കൊണ്ടുവന്നത്. ഇതിനാണ് കഴിഞ്ഞദിവസം തീപിടിച്ചത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കീഞ്ഞ്കടവിൽ വർഷങ്ങളായി മാലിന്യം തള്ളുകയായിരുന്നു പതിവ്.
പി.കെ. അസ്മത്ത് പ്രസിഡന്റായിരിക്കെ രൂക്ഷമായ എതിർപ്പ് പ്രദേശവാസികൾ പ്രകടിപ്പിച്ചു. അതോടെ ടൗണിനടുത്തുള്ള മാതൂർ പുഴയോരത്ത് മാലിന്യം ട്രാക്ടറിൽ കൊണ്ടുതള്ളി. അവിടെയും പ്രതിഷേധം ശക്തമായതോടെ വീണ്ടും കീഞ്ഞ്കടവിലേക്ക് തന്നെ മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.