പനമരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ പങ്കാളിത്തം
text_fieldsപനമരം: വന്യമൃഗശല്യത്തിനെതിരെയുള്ള ജില്ല പഞ്ചായത്ത് പദ്ധതിക്ക് വിഹിതവുമായി പനമരം ബ്ലോക്ക് പഞ്ചായത്ത്. വന്യമൃഗശല്യം രൂക്ഷമായ പനമരം ബ്ലോക്കിൽ കാടും നാടും വേർതിരിച്ചു മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് ജില്ല പഞ്ചായത്തിന്റെയും ഡി.പി.സിയുടെയും നേതൃത്വത്തിൽ നബാർഡ് സഹായത്തോടെ നടപ്പാക്കുന്ന 150 കോടി രൂപയുടെ പദ്ധതിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പങ്കാളിയാകുമെന്ന് ബജറ്റ് അവതരണത്തിൽ വൈസ് പ്രസിഡൻറ് അബ്ദുൽ ഗഫൂർ കാട്ടി അറിയിച്ചു.
ആരോഗ്യ മേഖലക്കും ഭവന നിർമാണത്തിനും സ്വയംതൊഴിൽ സംരംഭകർക്കും കുടിവെള്ളത്തിനും കൃഷിക്കും മുൻതൂക്കം നൽകിയുള്ളതാണ് ബജറ്റ്. പി.എം.എ.വൈ ജൻ മൻ ഭവനനിർമാണ പദ്ധതിക്ക് ഒരു കോടി നീക്കി. 29.09 കോടി രൂപ വരവും 29.02 കോടി രൂപ ചെലവും 7.1 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
കുടിനീർ പദ്ധതിക്കായി 50 ലക്ഷം, പാൽ മധുരം പദ്ധതിയിൽ ക്ഷീരകർഷകർക്ക് ബോണസ് നൽകുന്നതിന് 50 ലക്ഷം, നെൽക്കർഷകർക്ക് നിറകതിർ പദ്ധതിയിൽ കൂലിച്ചെലവ് സബ്സിഡിയായി 60 ലക്ഷം, ബ്ലോക്ക് പഞ്ചായത്തിന് കളിസ്ഥലത്തിന് 20 ലക്ഷം, പട്ടികവർഗ വിഭാഗങ്ങളുടെ സാംസ്കാരിക നിലയങ്ങൾക്ക് 70 ലക്ഷം, പെയിൻ ആൻഡ് പാലിയേറ്റിവ് മേഖലയിൽ സെക്കൻഡറി പാലിയേറ്റിവ് രംഗത്ത് 18 ലക്ഷം എന്നിങ്ങനെ അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.