പി.എം.ജെ.വി.കെ പദ്ധതിയിൽ പനമരത്തെ ഉൾപ്പെടുത്തണം -രാഹുൽ ഗാന്ധി
text_fieldsകൽപറ്റ: പനമരം ബ്ലോക്ക് പഞ്ചായത്തിനെ പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (പി.എം.ജെ.വി.കെ) പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി എം.പി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം കേന്ദ്ര പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിക്ക് കത്തയച്ചു.
ന്യൂനപക്ഷ കേന്ദ്രീകൃത ബ്ലോക്കുകൾ (എം.സി.ബി) പി.എം.ജെ.വി.കെ പദ്ധതിക്ക് കീഴിൽ തെരഞ്ഞെടുക്കുന്നത് മാർഗനിർദേശങ്ങൾ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്. പി.എം.ജെ.വി.കെയുടെ കീഴിലുള്ള ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ പട്ടികയിൽ മാനന്തവാടി, കൽപറ്റ, സുൽത്താൻ ബത്തേരി എന്നിവ ന്യൂനപക്ഷ കേന്ദ്രീകൃത ബ്ലോക്കുകളായി (എം.സി.ബി) ഉൾപ്പെടുത്തിയിട്ടുണ്ട്.
പനമരം ബ്ലോക്ക് പഞ്ചായത്തിൽ ഗണ്യമായ ന്യൂനപക്ഷങ്ങളുണ്ട്. ബ്ലോക്ക് പഞ്ചായത്തിലെ ബി.പി.എൽ കുടുംബങ്ങളിൽ ഗണ്യമായ ശതമാനവും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരാണ്. ഈ സാഹചര്യത്തിൽ, ന്യൂനപക്ഷങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കണ്ടെത്തിയ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിനുമായി പനമരം ബ്ലോക്ക് പഞ്ചായത്തിനെ പി.എം.ജെ.വി.കെയുടെ കീഴിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് രാഹുൽ ഗാന്ധി എം.പി കത്തിൽ ആവശ്യമുന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.