പനമരം മത്സ്യവിൽപന കടയിൽ ഇറങ്ങി രാഹുൽ
text_fieldsപനമരം: മാനന്തവാടിയിൽനിന്ന് കൽപറ്റക്ക് പോകുന്ന വഴിയിൽ പനമരം മത്സ്യവിൽപന കടയിൽ ഇറങ്ങി രാഹുൽ ഗാന്ധി. ഞായറാഴ്ച ഉച്ചക്ക് 12.40നു രാഹുൽ ഗാന്ധിയെ കാണാൻ നടവയൽ റോഡ് ജങ്ഷനിൽ ജനം തടിച്ചു കൂടിയിരുന്നു. ആളുകളെ കണ്ടതോടെ രാഹുൽ കാർ നിർത്തി വിശേഷം ചോദിച്ചറിയുകയായിരുന്നു.
മത്സ്യക്കടയിലെ ജീവനക്കാരനാണന്നു മനസ്സിലാക്കിയതോടെ കടയിലേക്ക് കയറി മത്സ്യത്തിന്റെ വിലയും കൂടുതൽ ആളുകൾ വാങ്ങുന്ന മീനും രുചിയുള്ള മീനേതാണന്നും ചോദിച്ചറിഞ്ഞു. അയലയാണു ചെലവുള്ളതെന്നു പറഞ്ഞപ്പോൾ കഴിച്ചിട്ടുണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി. കടയിലെ ജീവനക്കാരനായ ശബ്നാസ് ബാപ്പൂട്ടി, ഇസുദ്ദീൻ, ഇബ്രാഹിം എന്നിവരോടാണു വിശേഷണങ്ങൾ ചോദിച്ചറിഞ്ഞത്. രാഹുൽ ഗാന്ധി മത്സ്യകടയിൽ എത്തിയതറിഞ്ഞു നൂറുകണക്കിനാളുകളാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.