‘മഴ തുടങ്ങി, പുഴയിൽ മീൻ കൊയ്ത്തും’
text_fieldsപനമരം: മഴക്കാലം ആരംഭിച്ചതോടെ സുലഭമായി പുഴമീനും. ചെമ്പല്ലി, കട്ട്ല, സിലോപ്പി തുടങ്ങിയവയാണ് പനമരത്ത് വിൽപനക്കെത്തുന്നത്. പാലം അപ്രോച്ച് റോഡരികിലെ താൽക്കാലിക ഷെഡിലാണ് കിലോക്കണക്കിനു പുഴമീൻ എത്തുന്നത്. ചെമ്പല്ലിക്കാണ് ആവശ്യക്കാർ ഏറെ.
കിലോക്ക് 280 മുതൽ 300 വരെയാണ് മാർക്കറ്റ് വില. കട്ട്ല -250, സിലോപ്പി -150 രൂപ. അതിർത്തി പ്രദേശമായ ബൈരക്കുപ്പ, ഡാം സൈറ്റായ ബീച്ചിനഹള്ളി തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് പനമരത്തേക്ക് മീനുകൾ എത്തുന്നത്. വെളുപ്പിനു ഡാം സൈറ്റിൽ നിന്ന് വാങ്ങിയാണ് കച്ചവടക്കാർ എത്തിക്കുന്നത്.
പുഴകളുടെ സംഗമസ്ഥാനമാണ് പനമരം. മഴക്കാലത്ത് വെള്ളപ്പൊക്കത്തിൽ മീൻചാകര പതിവാണ്. പണ്ടു മുതൽ പനമരത്ത് വയനാട്ടിന്റെ പല ദിക്കുകളിൽനിന്ന് മീൻപിടിക്കാൻ ആളുകൾ വലയുമായി എത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.