പേപ്പർ കാരി ബാഗുമായി സ്റ്റുഡന്റ് പൊലീസ്
text_fieldsപനമരം: ശാസ്ത്രമേളക്ക് ആവശ്യമായ പേപ്പർ കാരി ബാഗ് നിർമിച്ച് മാതൃകയായി കുട്ടിപ്പൊലീസും. ശാസ്ത്രമേള ഹരിത പ്രോട്ടോകോൾ അനുസരിച്ചാണ് നടക്കുന്നത്. പ്ലാസ്റ്റിക് നിർമിത ഉൽപന്നങ്ങളുടെ ഉപയോഗം കുറച്ച് മണ്ണിലലിയുന്ന സാമഗ്രികൾ കൊണ്ടുള്ള ഉൽപന്നങ്ങൾ നിർമിച്ചു മാതൃകയാവുകയാണ് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 50ഓളം വരുന്ന കുട്ടിപൊലീസ്.
കടലാസ് കവറുകൾക്ക് വേണ്ടി പഴയ പത്രങ്ങളാണ് ഉപയോഗിച്ചത്. നേരത്തേ ട്രൈബൽ വിദ്യാർഥികൾക്കു വേണ്ടി പി.എസ്.സി കോച്ചിങ് - വൃദ്ധസദന സന്ദർശനം, കഴിവ് തെളിയിച്ച വിദ്യാർഥികളെ ആദരിക്കൽ തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മാതൃകയായിട്ടുണ്ട് പനമരം ഹൈസ്കൂൾ യൂനിറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.