പങ്കിട്ടുവാങ്ങിയ മദ്യത്തിൽനിന്ന് കൂടുതല്‍ കുടിച്ചു; വാക്കുതർക്കം കലാശിച്ചത് കൊലപാതകത്തിൽ
text_fieldsപനമരം (വയനാട്): നെല്ലാറാട്ട് കവലയിലെ പോളിടെക്നിക് കോളജിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിെൻറ കോണിപ്പടിയില്‍ മധ്യവയസ്കൻ ദുരൂഹസാഹചര്യത്തിൽ മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കൊല്ലപ്പെട്ട നീരട്ടാടി മുരിങ്ങമറ്റം നാലുസെൻറ് കോളനിയിലെ ബാബുവിെൻറ സുഹൃത്തായ കന്യാകുമാരി മേക്കേമണ്ഡപം തക്കലെ സ്വദേശിയായ നെൽസണെ (60) പനമരം പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് നിരീക്ഷണത്തിലുണ്ടായിരുന്ന ഇയാളെ, പൊലീസ് ഇൻസ്പെക്ടര്‍ റജീന കെ. ജോസിെൻറ നേതൃത്വത്തിലുള്ള സംഘം വിശദമായി ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. പൊലീസ് പറയുന്നതിങ്ങനെ: സംഭവ ദിവസം നെൽസണും ബാബുവും പണം പങ്കിട്ടു മദ്യം വാങ്ങി. തുടർന്ന് നെൽസൺ താമസിക്കുന്ന പനമരത്തെ നെല്ലാറാട്ടുള്ള ഒറ്റമുറി വാടക റൂമിലെത്തി മദ്യപിച്ചു. ഇതിനിടെ പങ്കിട്ടു വാങ്ങിയ മദ്യത്തില്‍ ബാബു കൂടുതല്‍ കുടിച്ചെന്ന് പറഞ്ഞ് വാക്തർക്കമായി.
കൈയേറ്റത്തിനിടെ ബാബു മരിക്കുകയും മൃതദേഹം കോണിപ്പടിയിലേക്ക് മറിച്ച് ഇടുകയുമായിരുന്നു. നെൽസൺ തന്നെയാണ് ബാബു മരിച്ചു കിടക്കുന്ന കാര്യം ആളുകളെ അറിയിച്ചത്. ഇയാളുടെ മൊഴി പ്രകാരമാണ് അസ്വാഭാവിക മരണത്തിന് പനമരം പൊലീസ് കേസ് രജിസ്റ്റർ അന്വേഷണം നടത്തുന്നത്. ബാബുവുമായി ഇയാൾക്ക് 20 വർഷത്തെ പരിചയമുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ ബലപ്രയോഗം നടന്നതിനും കഴുത്തില്‍ അടിയേറ്റ പരിക്കാണ് മരണകാരണമെന്നും തെളിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് നെൽസണിലേക്കെത്തുന്നത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.