Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Traffic reform
cancel

പനമരം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും മുറവിളികൾക്കുമൊടുവിൽ അഴിയാക്കുരിക്കിലമർന്ന പനമരം ടൗണിൽ ഗതാഗത പരിഷ്കരണം യാഥാർഥ്യമാകുന്നു. ഫെബ്രുവരി ഒന്ന് മുതൽ ഗതാഗത പരിഷ്കരണം നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. ആസ്യയും വൈസ് പ്രസിഡന്‍റ് തോമസ് പാറക്കാലായും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറുവർഷത്തിലധികമായി ഗതാഗത പരിഷ്കരണത്തിനുള്ള മുറവിളി ഉയർന്നിട്ട്. കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ പരിഷ്കരണം നടപ്പാക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല.

അന്ന് തീരുമാനിച്ച കാര്യങ്ങളിൽ വ്യാപാരികൾ ഉൾപ്പെടെ എതിർപ്പുന്നയിച്ചിരുന്നു. എല്ലാവരെയും വിശ്വാസത്തിലെടുക്കാതെയാണ് ഗതാഗത പരിഷ്കരണം നടപ്പാക്കാൻ തീരുമാനിച്ചതെന്നായിരുന്നു ആരോപണം. പരിഷ്കരണം നടപ്പാക്കാൻ വൈകുന്നത് സംബന്ധിച്ച് ജൂലൈയിൽ ‘മാധ്യമം’ നൽകിയ വാർത്തയെതുടർന്ന് ഓണക്കാലത്ത് ഗതാഗത പരിഷ്‍കരണം നടപ്പാക്കുമെന്നു പഞ്ചായത്ത് അറിയിച്ചിരുന്നു.

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ടൗണിൽ വാഹന പാർക്കിങ് തോന്നിയപോലെയാണ്. ഗതാഗത നിർദേശങ്ങൾ അറിയിക്കുന്ന ബോർഡുകളുമില്ല. വാഹനങ്ങളുടെ തിരക്കുകാരണം ടൗൺ വീർപ്പുമുട്ടുകയാണ്. പുതിയ ഗതാഗാത പരിഷ്കരണത്തിൽ പുതുതായി ഓട്ടോ സ്റ്റാൻഡ് ഉൾപ്പെടെ അനുവദിച്ചതും പാർക്കിങ്, നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യുന്നതോടെ കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തേ നടപ്പാലാക്കാനുദ്ദേശിച്ച ഗതാഗത നിർദേശങ്ങളേക്കാൾ വ്യക്തതയുള്ളതാണ് പുതിയ ഗതാഗത പരിഷ്കരണമെന്നും പരിമിതികൾ ഉണ്ടെങ്കിൽകൂടി തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി കെ.ടി. ഇസ്മായിൽ പറഞ്ഞു. പുതിയ പരിഷ്കരണം നടപ്പാക്കിയശേഷം പ്രശ്നങ്ങളുണ്ടെങ്കിൽ പഞ്ചായത്തിന്‍റെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആർ.ടി.ഒയുടെയും പൊലീസിന്‍റെയും അഭിപ്രായങ്ങൾ ഉൾപ്പെടെ സ്വീകരിച്ചുകൊണ്ടാണ് പുതിയ ഗതാഗത പരിഷ്കാരം ഏർപ്പെടുത്തുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. ആസ്യ പറഞ്ഞു. ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന് മുഴുവനാളുകളുടെയും സഹകരണമുണ്ടാകണം. ചില കടകളിൽ നിന്നുള്ള മാലിന്യങ്ങൾ ടൗണിൽ ഒഴിഞ്ഞ സ്ഥലത്ത് നിക്ഷേപിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെതിരെ കർശനമായി നടപടി സ്വീകരിക്കുമെന്നും ഹരിതകേരള മാലിന്യ നിർമാജന പദ്ധതിയുടെ ഭാഗമായുള്ള മാസാന്ത ഫീസ് ലൈസൻസ് പുതുക്കുന്നതിനു നിർബന്ധമാക്കുമെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. സുബൈറും പങ്കെടുത്തു.

ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ൽ പ​ന​മ​രം ടൗ​ണി​ലെ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ങ്ങ​ൾ

ടൗ​ണി​ലെ പാ​ർ​ക്കി​ങ് ഭാ​ഗ​ങ്ങ​ൾ

• ന​ട​വ​യ​ൽ റോ​ഡി​ൽ ഇ​ട​തു​വ​ശം സ്വ​കാ​ര്യ കാ​ർ പാ​ർ​ക്കി​ങ്

• ബ്ലോ​ക്ക് ഓ​ഫി​സ് റോ​ഡ് മു​ത​ൽ ന്യൂ ​സ്റ്റോ​ർ വ​രെ ഓ​ട്ടോ സ്റ്റാ​ൻ​ഡ് (നി​ല​വി​ലു​ള്ള​ത്)

• സ​ഫ ബേ​ക്ക​റി മു​ത​ൽ ദീ​പ്തി മെ​ഡി​ക്ക​ൽ ഷോ​പ്പ് വ​രെ ഓ​ട്ടോ സ്റ്റാ​ൻ​ഡ്

• ലാ​ബ​സാ​ർ മു​ത​ൽ പ​ള്ളി​ക്ക​ണ്ടി ബി​ൽ​ഡി​ങ് വ​രെ​യും വെ​റ്റി​ല ക​ട മു​ത​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് വ​രെ​യും ഓ​ട്ടോ സ്റ്റാ​ൻ​ഡ് (ഇ​തി​നി​ട​യി​ൽ കെ.​ടി.​സി ട്രേ​ഡി​ങ് ക​മ്പ​നി മു​ൻ​വ​ശം ഒ​ഴി​വാ​ക്കി)

• കീ​ഴ​ട്ട നാ​സ​ർ ബി​ൽ​ഡി​ങ് മു​ൻ​വ​ശം മു​ത​ൽ സ​ലാ​ല ഷോ​പ്പ് വ​രെ ഇ​രു​ച​ക്ര​വാ​ഹ​ന പാ​ർ​ക്കി​ങ്

• രാ​ധേ​ഷ് തി​യ​റ്റ​ർ എ​ൻ​ട്ര​ൻ​സ് മു​ത​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ വ​രെ ടാ​ക്സി ജീ​പ്പ് പാ​ർ​ക്കി​ങ്

• അ​ത്താ​ണി സ്റ്റോ​ർ മു​ത​ൽ രാ​ധേ​ഷ് തി​യ​റ്റ​റി​നു മു​ൻ​വ​ശം നാ​ലു ച​ക്ര ഓ​ട്ടോ സ്റ്റാ​ൻ​ഡ് ('വെ​ള്ളി​മൂ​ങ്ങ')

• അ​ശ്ക​ർ ത​ട്ടു​ക​ട മു​ത​ൽ മേ​ച്ചേ​രി റോ​ഡ് ജ​ങ്ഷ​ൻ വ​രെ ആ​പ്പെ മി​നി പി​ക്ക​പ്പ് പാ​ർ​ക്കി​ങ്

• വ​റു​ത്ത​കാ​യ സ്റ്റോ​ർ മു​ത​ൽ ഇ​സാ​ഫ് ബാ​ങ്കു​വ​രെ പി​ക്ക​പ്പ്, ട്രാ​ക്ട​ർ അ​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ്

• എം.​എ ഫൂട് വെയ​ർ മു​ത​ൽ എം.​എ ഹോ​ട്ട​ൽ വ​രെ ഇ​രു​ച​ക്ര​വാ​ഹ​ന പാ​ർ​ക്കി​ങ്

• ച​ന്തു​വേ​ട്ട​ൻ വ​ർ​ക്ക് ഷോ​പ്പ് മു​ത​ൽ റോ​ഡി​ന്റെ വ​ല​തു​വ​ശം കാ​ൾ ടാ​ക്സി പാ​ർ​ക്കി​ങ്

• കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് റോ​ഡി​ന്‍റെ ഇ​ട​ത് വ​ശം ടൂ​റി​സ്റ്റ് ടാ​ക്സി പാ​ർ​ക്കി​ങ്

• നീ​ര​ട്ടാ​ടി റോ​ഡി​ന്‍റെ വ​ല​തു​വ​ശം സ്വ​കാ​ര്യ വാ​ഹ​ന പാ​ർ​ക്കി​ങ്ങും ആം​ബു​ല​ൻ​സ് പാ​ർ​ക്കി​ങ്ങും

ടൗ​ണി​ലെ നോ ​പാ​ർ​ക്കി​ങ് ഭാ​ഗ​ങ്ങ​ൾ

• ടൗ​ൺ പ​ള്ളി​യു​ടെ മു​ൻ​വ​ശം

• ഗോ​പി​ക ടെ​ക്സ്റ്റ​യി​ൽ​സ് മു​ത​ൽ ഇ. ​എം. സ്റ്റേ​ഷ​ന​റി വ​രെ

• ഹൈ​സ്കൂ​ൾ റോ​ഡ്

• പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് മു​ൻ​വ​ശം മു​ത​ൽ സാ​ലിം ക​ട്ട് ക​ട ആ​പ്പെ സ്റ്റാ​ൻ​ഡ് വ​രെ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panamaram town traffic
News Summary - Traffic reform in Panamaram town
Next Story