ആദിവാസി യുവതി തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് ആരോപണം
text_fieldsപനമരം: പനമരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ചുകുന്ന് പാലുകുന്ന് കൊളത്താറ ആദിവാസി കോളനിയിലെ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുനിത (35) ആണ് മരിച്ചത്. വീട്ടിനുള്ളിലെ ജനലഴിയില്‍ സുനിത തൂങ്ങിയതായാണ് രണ്ടാം ഭര്‍ത്താവ് സുരേഷ് പറയുന്നത്. പൊലീസ് എത്തുമ്പോഴേക്കും മൃതദേഹം ജനലഴിയില്‍നിന്ന് വേര്‍പെടുത്തി നിലത്തു കിടത്തിയ അവസ്ഥയിലായിരുന്നു.
സുരേഷും സുനിതയുമായി നിരന്തരം കുടുംബവഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. വ്യാഴാഴ്ചയും പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടർന്ന് രാത്രിയോടെയാണ് സുനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാനന്തവാടി ഡി.വൈ.എസ്.പി എ.പി. ചന്ദ്രന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടക്കുന്നതായും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.