കടുവക്കു പിന്നാലെ കരടിയും; ജനം ആശങ്കയില്‍
text_fieldsസുല്‍ത്താന്‍ ബത്തേരി: പൂതാടി ഗ്രാമപഞ്ചായത്തിലെ വാകേരി, പാലക്കുറ്റി, ഗാന്ധിനഗര്‍, ചേമ്പുംകൊല്ലി, മൂടക്കൊല്ലി, പാപ്ലശ്ശേരി, വട്ടത്താനി മേഖലകള്‍ കരടി ഭീതിയില്‍. പ്രദേശത്ത് കാട്ടാന, കടുവശല്യം നിലനില്‍ക്കുന്നതിനിടെയാണ് കരടിയും ജനജീവിതത്തെ ഭീതിയിലാഴ്ത്തിയത്. ഇതിനകം നിരവധിപേരാണ് കരടിയെ നേരില്‍ക്കണ്ടത്. കഴിഞ്ഞ ദിവസം പാപ്ലശ്ശേരിയിലെ ജനവാസ മേഖലയിലിറങ്ങിയ കരടി തേനീച്ചക്കൃഷി നശിപ്പിച്ചു.
തത്തുപാറ വിജയന്റെ തേനീച്ചക്കൃഷിയാണ് തകർത്തത്. 14 പെട്ടികൾ കരടി തകർത്തു. രാത്രി ശബ്ദംകേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് വിജയനും മകൻ ബിനുവും കരടിയെ കണ്ടത്. വീട്ടിൽനിന്ന് 50 മീറ്റർ ദൂരെയാണ് തേനീച്ചക്കൃഷി. കൂടുകൾ തകർത്ത് കരടി തേൻ കുടിക്കുകയായിരുന്നു. 10 വർഷമായി ഇവിടെ തേനീച്ചക്കൃഷി ചെയ്യുന്നുണ്ടെങ്കിലും കരടിയിറങ്ങി കൃഷി നശിപ്പിക്കുന്നത് ആദ്യമായാണ്. 50000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കരടിയുടെ സാന്നിധ്യം അടിക്കടിയുണ്ടായതിനെ തുടര്‍ന്ന് വനപാലകരെ അറിയിച്ചെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആരോപണമുണ്ട്. ഇതിനോടകം ഒട്ടേറെപ്പേർ കരടിയുടെ മുന്നിലകപ്പെട്ടെങ്കിലും അത്ഭളതകരമായി രക്ഷപ്പെട്ടു. കരടി വീട്ടുപരിസരങ്ങളിൽ വരെ എത്തിത്തുടങ്ങിയതോടെ എപ്പോൾ വേണമെങ്കിലും ആക്രമണമുണ്ടായേക്കാമെന്ന ഭയപ്പാടിലാണ് നാട്ടുകാർ.
പ്രദേശത്തെ കുടിവെള്ളപദ്ധതി ജലസംഭരണിയുടെ അടിഭാഗം കരടി നശിപ്പിച്ചു. തേൻകൂടുകളും ചിതൽപ്പുറ്റുകളും തേടിയാണ് കരടി ജനവാസമേഖലകളിൽ ചുറ്റിത്തിരിയുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
മേഖലയിൽ ഒന്നിൽ കൂടുതൽ കരടികൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കല്ലൂർകുന്ന് -ഓടക്കുറ്റി റോഡിൽ ദിവസങ്ങൾക്കുമുമ്പ് ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവർ കരടിയെ കണ്ടിരുന്നു. കൂടല്ലൂർ ഭാഗത്തും കരടിശല്യം രൂക്ഷമാണ്. സന്ധ്യയായാൽ കരടിയെ ഭയന്ന് ആളുകൾക്ക് പുറത്തിറങ്ങാനാവുന്നില്ല. മുമ്പ് ചീയമ്പം 73 ഭാഗത്ത് കരടിയിറങ്ങിയിരുന്നു.
രണ്ടാഴ്ച മുമ്പ് കടുവയുടെ ജഡം കിണറ്റിൽ കണ്ട പ്രദേശത്തിനുസമീപമാണ് കഴിഞ്ഞദിവസം കരടിയുമെത്തിയത്. ഈ വിഷയത്തില്‍ ആവശ്യമായ അന്വേഷണം നടത്താനോ ശാശ്വത പരിഹാരം കാ
ണാനോ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന ആരോപണമാണ് ഉയരുന്നത്. എത്രയും വേഗം കരടിയെ കൂടുവെച്ച് പിടികൂടാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വാകേരി മേഖലയില്‍ കരടിശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സത്യാലയം തമ്പി ഡി.എഫ്.ഒക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.