പീപ്പിൾസ് ഫൗണ്ടേഷൻ 'പീപ്പിൾസ് ഹോം' താക്കോൽ ദാനം
text_fieldsഅമ്പലവയൽ: പീപ്പിൾസ് ഫൗണ്ടേഷൻ കേരളയുടെ കീഴിൽ വയനാട് പീപ്പിൾസ് ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പലവയൽ അടിവാരത്ത് സിന്ധുവിന് നിർമിച്ച വീടിെൻറ താക്കോൽ ദാനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ടി.പി. യൂനസിെൻറ അധ്യക്ഷതയിൽ പീപ്പിൾസ് ഫൗണ്ടേഷൻ സംസ്ഥാന വൈസ് ചെയർപേഴ്സൻ സഫിയ അലി ഉദ്ഘാടനം ചെയ്തു.
അമ്പലവയൽ പഞ്ചായത്ത് പ്രസിഡൻറ് ഹഫ്സത്ത് മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെംബർ ബീന മാത്യു, സാമൂഹിക പ്രവർത്തക മണി എസ്. പിള്ള, ചീങ്ങേരി ഭഗവതി ക്ഷേത്രം സെക്രട്ടറി പി.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇബ്രാഹിം അമ്പലവയൽ സ്വാഗതവും മുഹമ്മദ് കുട്ടി നെല്ലാറച്ചാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.