Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഷാജ​െൻറ കുരുമുളക്​...

ഷാജ​െൻറ കുരുമുളക്​ പരീക്ഷണം ജോറായി!

text_fields
bookmark_border
ഷാജ​െൻറ കുരുമുളക്​ പരീക്ഷണം ജോറായി!
cancel
camera_alt

കുരുമുളക് തോട്ടത്തിൽ ഷാജൻ

പുൽപള്ളി: കുരുമുളക് കൃഷിയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തി വിജയിച്ചിരിക്കുകയാണ് മുള്ളൻകൊല്ലി ചേലൂരിലെ കളപ്പുരക്കൽ ഷാജൻ. കുരുമുളക് വള്ളി, തിപ്പലി ചെടിയുമായി ചേർത്ത് ബഡ് തൈകൾ ഉണ്ടാക്കിയാണ് ഈ കർഷകൻ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്. ഒരു കാലത്ത് കുരുമുളകിന് പേരുകേട്ട പുൽപള്ളി മേഖലയിൽ ഇന്ന് പേരിനു മാത്രമാണ് കൃഷി നടക്കുന്നത്.

കുരുമുളക്​ വള്ളികൾ വൻതോതിൽ നശിച്ചു. രോഗ കീടബാധകളാണ് നാശത്തിന് പ്രധാന കാരണം. ഇത്തരം ഒരു സാഹചര്യത്തിലാണ് ഷാജൻ കുരുമുളക് വള്ളികൾ ബഡ്​ ചെയ്ത് അത്യുൽപാദക ശേഷിയുള്ള ഇനമാക്കി മാറ്റിയത്. പന്നിയൂർ ഇനം കുരുമുളക് വള്ളിയിലാണ് പരീക്ഷണം നടത്തിയത്. ഇത് വിജയം കണ്ടതോടെ കൂടുതൽ സ്​ഥലത്ത് ഇത്തരത്തിലുള്ള കുരുമുളക് തൈകൾ നട്ടുപിടിപ്പിച്ചു.

ഈ ചെടികളിൽ ഒരുവിധത്തിലുള്ള രോഗങ്ങളും കാണാനില്ല. നട്ട് രണ്ടുവർഷം കഴിഞ്ഞ ചെടികളിലെല്ലാം മികച്ച വിളവുമാണ്. ഏറെ വലുപ്പത്തിലുള്ള തിരികളിൽ നിറയെ കായ്കൾ ഉണ്ടായി നിൽക്കുന്നത് കാഴ്ചയാണ്. ഈ കൃഷിരീതിയെക്കുറിച്ച് പഠിക്കാൻ ഒട്ടേറെ പേർ എത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pepper Plant
Next Story