പാതയോരങ്ങളിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം ഭക്ഷിച്ച് മൃഗങ്ങൾ
text_fieldsഗൂഡല്ലൂർ: ടൂറിസ്റ്റുകൾ അടക്കമുള്ള യാത്രക്കാർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കൾ മാൻ അടക്കമുള്ള മൃഗങ്ങൾ ഭക്ഷിക്കുന്നത് അവയുടെ ജീവന് ഭീഷണിയാകുന്നു. മുതുമല കടുവ സങ്കേതത്തിലൂടെ കടന്നുപോകുന്ന ഊട്ടി -ഗൂഡല്ലൂർ -മൈസൂരു ദേശീയപാതയിലെ തുറപ്പള്ളി മുതൽ അതിർത്തി പ്രദേശമായ കക്കനല്ലവരെയുള്ള വനപാതയോരങ്ങളിലാണ് യാത്രക്കാർ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ മൃഗങ്ങൾ ഭക്ഷിക്കുന്നത്. വിഷയം ചൂണ്ടിക്കാട്ടി കർശന നടപടികൾ വേണമെന്ന് മൃഗസ്നേഹികൾ അധികൃതരോട് പരാതിപ്പെട്ടു. നീലഗിരിയിൽ പ്ലാസ്റ്റിക് കാരി ബാഗുകൾ അടക്കമുള്ള 19 പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാർ നിരോധനം കർശനമായി പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് വസ്തുക്കൾ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നത് പിടികൂടപ്പെട്ടാൽ കനത്ത പിഴ ഒടുക്കേണ്ടിവരുമെന്ന് വനപാലകർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.