Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: നാളെ ഗതാഗത നിയന്ത്രണം

text_fields
bookmark_border
modi
cancel

ക​ൽ​പ​റ്റ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ണ്ട​ക്കൈ -ചൂ​ര​ല്‍മ​ല ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശം സ​ന്ദ​ര്‍ശി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ആ​ഗ​സ്റ്റ് 10 ന് ​രാ​വി​ലെ 10 മു​ത​ല്‍ ജി​ല്ല​യി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യ​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ക​ല്‍പ​റ്റ, മേ​പ്പാ​ടി ടൗ​ണു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യാ​ന്‍ പാ​ടി​ല്ല. ഇ​വി​ടേ​ക്ക് ആം​ബു​ല​ന്‍സ് ഉ​ള്‍പ്പെ​ടെ​യു​ള്ള അ​ത്യാ​വ​ശ്യ വാ​ഹ​ന​ങ്ങ​ളെ മാ​ത്ര​മേ ക​യ​റ്റി​വി​ടൂ.

ടാ​ക്സി, ഓ​ട്ടോ​റി​ക്ഷ ഉ​ള്‍പ്പെ​ടെ​യു​ള്ള സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ രാ​വി​ലെ 10 മു​ത​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തുവ​രെ ക​ല്‍പ​റ്റ-​കൈ​നാ​ട്ടി ബൈ​പാ​സ് ജ​ങ്ഷ​ന്‍ മു​ത​ല്‍ മേ​പ്പാ​ടി വിം​സ് ആ​ശു​പ​ത്രി വ​രെ​യും, മേ​പ്പാ​ടി ടൗ​ണ്‍ മു​ത​ല്‍ ചൂ​ര​ല്‍മ​ല വ​രെ​യു​ള്ള റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും പാ​ര്‍ക്ക് ചെ​യ്യാ​ന്‍ പാ​ടി​ല്ല. ക​ല്‍പ​റ്റ ജ​ന​മൈ​ത്രി ജ​ങ്ഷ​ന്‍ മു​ത​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ഗാ​രേ​ജ് ജ​ങ്ഷ​ന്‍ വ​രെ​യും പാ​ര്‍ക്കി​ങ് നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണ്.

ബ​സു​ക​ള്‍ക്കു​ള്ള നി​യ​ന്ത്ര​ണം

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി-​മാ​ന​ന്ത​വാ​ടി ഭാ​ഗ​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി, സ്വ​കാ​ര്യ ബ​സു​ക​ള്‍ ക​ല്‍പ​റ്റ, കൈ​നാ​ട്ടി ജ​ങ്ഷ​ന്‍ ക​ഴി​ഞ്ഞു​ള്ള ബൈ​പ്പാ​സ് റോ​ഡി​ല്‍ ക​യ​റി ആ​ളു​ക​ളെ ഇ​റ​ക്കു​ക​യും ക​യ​റ്റു​ക​യും ചെ​യ്ത ശേ​ഷം ക​ല്‍പ​റ്റ ബൈ​പാ​സി​ലൂ​ടെ പോ​ക​ണം.

കോ​ഴി​ക്കോ​ട് നി​ന്ന് മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി, സ്വ​കാ​ര്യ ബ​സു​ക​ള്‍ ക​ല്‍പ​റ്റ ജ​ന​മൈ​ത്രി ജ​ങ്ഷ​ന്‍ ക​ഴി​ഞ്ഞു​ള്ള ബൈ​പാ​സ് റോ​ഡി​ലൂ​ടെ ക​യ​റി ആ​ളെ​യി​റ​ക്കു​ക​യും ക​യ​റ്റു​ക​യും ചെ​യ്ത ശേ​ഷം ബൈ​പാ​സി​ലൂ​ടെ പോ​ക​ണം. വ​ടു​വ​ന്‍ചാ​ല്‍ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി, സ്വ​കാ​ര്യ ബ​സു​ക​ള്‍ മൂ​പ്പൈ​നാ​ട് -നെ​ടു​മ്പാ​ല -തൃ​ക്കൈ​പ്പ​റ്റ -മു​ട്ടി​ല്‍ -കൈ​നാ​ട്ടി വ​ഴി ബൈ​പാ​സി​ലേ​ക്ക് ക​യ​റ​ണം. സു​ല്‍ത്താ​ന്‍ ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി ഭാ​ഗ​ത്തു​നി​ന്ന് ക​ല്‍പ​റ്റ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ബൈ​പാ​സി​ല്‍ ക​യ​റി കൈ​നാ​ട്ടി ജ​ങ്ഷ​നി​ല്‍ ആ​ളെ​യി​റ​ക്കി തി​രി​ച്ചു പോ​ക​ണം.

ചെ​റി​യ വാ​ഹ​ന​ങ്ങ​ൾക്കുള്ള നിയന്ത്രണം

ബ​ത്തേ​രി ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ കൈ​നാ​ട്ടി ജ​ങ്ഷ​നി​ല്‍നി​ന്ന് തി​രി​ഞ്ഞ് പു​ളി​യാ​ര്‍മ​ല മ​ണി​യ​ന്‍കോ​ട് മു​ണ്ടേ​രി - വെ​യ​ര്‍ഹൗ​സ് ജ​ങ്ഷ​ന്‍-​പു​ഴ​മു​ടി-​വെ​ള്ളാ​രം​കു​ന്ന് വ​ഴി പോ​കേ​ണ്ട​താ​ണ്. മാ​ന​ന്ത​വാ​ടി ഭാ​ഗ​ത്ത് നി​ന്നും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നാ​ലാം​മൈ​ല്‍-​വെ​ള്ള​മു​ണ്ട-​കു​റ്റ്യാ​ടി ചു​രം വ​ഴി പോ​ക​ണം. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് മാ​ന​ന്ത​വാ​ടി ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വൈ​ത്തി​രി -പൊ​ഴു​ത​ന - പ​ടി​ഞ്ഞാ​റ​ത്ത​റ വ​ഴി​യാ​ണ് പോ​കേ​ണ്ട​ത്. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്നും ബ​ത്തേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ വൈ​ത്തി​രി -പൊ​ഴു​ത​ന- പ​ടി​ഞ്ഞാ​റ​ത്ത​റ- ക​മ്പ​ള​ക്കാ​ട് - പ​ച്ചി​ല​ക്കാ​ട്-​മീ​ന​ങ്ങാ​ടി വ​ഴി പോ​ക​ണം. വ​ടു​വ​ന്‍ചാ​ല്‍ ഭാ​ഗ​ത്തു​നി​ന്ന് ക​ല്‍പ​റ്റ​യി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ മൂ​പ്പൈ​നാ​ട്-​നെ​ടു​മ്പാ​ല-​തൃ​ക്കൈ​പ്പ​റ്റ - മു​ട്ടി​ല്‍ വ​ഴി​യും പോ​ക​ണം.

ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍

ബ​ത്തേ​രി നി​ന്ന് കോ​ഴി​ക്കോ​ടേ​ക്ക് പോ​കു​ന്ന ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ബീ​നാ​ച്ചി -കേ​ണി​ച്ചി​റ -പ​ന​മ​രം -നാ​ലാം​മൈ​ല്‍ വ​ഴി​യോ മീ​ന​ങ്ങാ​ടി -പ​ച്ചി​ല​ക്കാ​ട് - നാ​ലാം​മൈ​ല്‍ വ​ഴി​യോ കു​റ്റ്യാ​ടി ചു​രം വ​ഴി പോ​ക​ണം. മാ​ന​ന്ത​വാ​ടി ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നാ​ലാം​മൈ​ല്‍ -വെ​ള്ള​മു​ണ്ട വ​ഴി​യും പോ​കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiWayanad LandslideKerala News
News Summary - PM's visit: Traffic control tomorrow
Next Story