ശരിയായ രീതിയിൽ മാസ്ക് ധരിച്ചില്ലെന്ന് ; യുവാക്കളെ പൊലീസ് തല്ലിച്ചതച്ചു
text_fieldsമാനന്തവാടി: സാധനങ്ങൾ വാങ്ങാൻ കടയിൽ നിൽക്കുകയായിരുന്ന യുവാക്കളെ മാസ്ക് ധരിച്ചത് ശരിയായില്ലെന്നാരോപിച്ച് പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി.
തലപ്പുഴ സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ മനുഷ്യാവകാശ കമീഷനിലും ഡി.ജി.പിക്കും പരാതി നൽകിയതായി പോപുലർ ഫ്രണ്ട് നേതാക്കൾ അറിയിച്ചു. യുവാക്കളെ വംശീയ അധിക്ഷേപം നടത്തിയതും വിവാദമായിട്ടുണ്ട്.
പൊലീസ് ഇൻസ്െപക്ടർ യുവാക്കളുടെ പേര് ചോദിച്ചശേഷം അസഭ്യവർഷം നടത്തിയതായും ആരോപണമുണ്ട്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവത്തിെൻറ തുടക്കം. നിസ്സാര കാരണത്തിന് കസ്റ്റഡിയിലെടുത്ത യുവാക്കളെയാണ് തലപ്പുഴ പൊലീസ് മർദിച്ചത്. യുവാക്കൾ കസ്റ്റഡിയിലുള്ള വിവരം എട്ടു മണിക്കൂറോളം ബന്ധുക്കളെ അറിയിച്ചില്ല.
ചികിത്സ ലഭ്യമാക്കാനും തയാറായില്ല. ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷമാണ് മര്‍ദനത്തില്‍ പരിക്കേറ്റവരെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും നേതാക്കൾ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് നാലോടെ തലപ്പുഴ സെൻട്രൽ എക്സൈസ് ജങ്ഷനില്‍ നിന്നാണ് എം. ഇഖ്ബാല്‍, കെ.കെ. ശമീര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് പോപുലർ ഫ്രണ്ട് നേതാക്കളായ എസ്. മുനീർ, സഹീർ അബ്ബാസ്, എം.ടി. സജീർ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പൊലീസ് നടപടി നിയമ ലംഘനം -പോരാട്ടം
മാനന്തവാടി: മാസ്ക് മൂക്കിനുതാഴെ ആയിപ്പോയെന്ന കാരണം പറഞ്ഞ് പോപുലർ ഫ്രണ്ട് പ്രവർത്തകരെ ക്രൂരമായി മർദിച്ച തലപ്പുഴ പൊലീസ് നടപടി തികഞ്ഞ നിയമ ലംഘനവും ജനാധിപത്യ ബോധത്തിനുനേരെ ഉയർന്ന വെല്ലുവിളിയുമാണെന്ന് പോരാട്ടം സംസ്ഥാന കൗൺസിൽ ജനറൽ കൺവീനർ ഷാേൻറാലാൽ പറഞ്ഞു. കസ്റ്റഡി മർദനത്തിന് നേതൃത്വം നൽകിയ പൊലീസ് ഓഫിസർക്കെതിരെയും പങ്കാളികളായവർക്കെതിരെയും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണം. പിഴയടച്ചാൽ തീരുന്ന കുറ്റത്തിന് വർഷങ്ങൾ തടവ് അനുഭവിക്കാവുന്ന മറ്റൊരു ക്രിമിനൽ കുറ്റമാണ് പൊലീസ് ചെയ്തത്.
കേരളത്തിൽ നിരവധി കസ്റ്റഡി കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. കസ്റ്റഡി മർദനങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ സംഘടിക്കണമെന്നും 'പോരാട്ടം' അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.