പരിശോധന കടുപ്പിച്ച്; ഇതുവരെ പിടികൂടിയത് 29.63 ലക്ഷം
text_fieldsകൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ നടപടികള്‍ ഊര്‍ജിതമായതോടെ പരിശോധന കടുപ്പിച്ച് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക വിഭാഗം സ്ക്വാഡുകള്‍. സ്ഥാനാര്‍ഥികളുടെ ചെലവ് നിരിക്ഷണവുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്ലയിങ് സ്ക്വാഡുകള്‍, പൊലീസ്, എക്സൈസ്, ആദായ നികുതി വിഭാഗങ്ങള്‍ ഒറ്റക്കും കൂട്ടായും നടത്തുന്ന പരിശോധനയില്‍ ഇതുവരെ മതിയായ രേഖകള്‍ ഇല്ലാതെ വാഹനങ്ങളിലും മറ്റും കടത്തിക്കൊണ്ടുവന്ന 29,63,400 രൂപയും 1,22,900 വിലമതിക്കുന്ന അനധികൃത മദ്യവും മയക്കുമരുന്നും പിടിച്ചെടുത്തു.
എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിെൻറ നേതൃത്വത്തിലുള്ള ഫ്ലയിങ് സ്ക്വാഡുകള്‍ 15,43,400 രൂപയും പൊലീസ് 14,20,000 രൂപയുമാണ് പരിശോധനകളില്‍ കണ്ടെത്തിയത്. എക്സൈസ് നടത്തിയ പരിശോധനയില്‍ 1,22,900 രൂപയുടെയും പൊലീസ് 12,220 രൂപയുടെയും അനധികൃത മദ്യം, മയക്കുമരുന്നുകള്‍ മുതലായവയും പിടിച്ചെടുത്തു.
നിരീക്ഷണത്തിനായി ഒരു നിയോജക മണ്ഡലത്തില്‍ മൂന്നുവീതം ഫ്ലയിങ് സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. അതിര്‍ത്തികളില്‍ സക്വാഡിന് കീഴിലുള്ള സ്റ്റാറ്റിക് സർവയലന്‍സ് സംഘവും പരിശോധന നടത്തുന്നുണ്ട്. പരിശോധനകൾ വിഡിയോയില്‍ പകര്‍ത്തും.
വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മറ്റു പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് തടയുകയും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കുകയുമാണ് ഫ്ലയിങ് സ്ക്വാഡിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.