വൈദ്യുതി പുനഃസ്ഥാപിച്ചു; സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ നിരാഹാരം അവസാനിപ്പിച്ചു
text_fieldsമാനന്തവാടി: താമസിക്കുന്ന മുറിയിലെയും പരിസരങ്ങളിലെയും വൈദ്യുതി തടസ്സപ്പെടുത്തിയത് പുനഃസ്ഥാപിച്ചതോടെ സിസ്റ്റർ ലൂസി കളപ്പുരക്കല്‍ കാരക്കാമല എഫ്.സി.സി കോണ്‍വെൻറിന് മുന്നില്‍ ആരംഭിച്ച നിരാഹാരസമരം അവസാനിപ്പിച്ചു. ശനിയാഴ്ച രാത്രി വെള്ളമുണ്ട പൊലീസ് എത്തി പ്രശ്നം പരിഹരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
മുറിയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയെന്ന ഉദ്ദേശ്യത്തോടെ കോണ്‍വെൻറ് അന്തേവാസികള്‍ സ്വിച്ച്‌ബോര്‍ഡ് തകര്‍ത്തുവെന്നും ഇത് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ലൂസി വെള്ളിയാഴ്ച വെള്ളമുണ്ട പൊലീസില്‍ പരാതി നല്‍കിയിരുന്നു. നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച സ്‌റ്റേഷനില്‍ നേരിട്ട് ചെന്ന് പരാതിപ്പെട്ടുവെങ്കിലും വൈകുന്നേരമായിട്ടും പരിഹാരമുണ്ടാവാത്തതിനെ തുടര്‍ന്ന് സമരം തുടങ്ങുകയായിരുന്നു.
സിസ്റ്റർ ലൂസിയോട് കാരക്കാമലയിലെ മഠത്തിൽനിന്ന് ഇറങ്ങണമെന്ന് നിർദേശിക്കാൻ ആവില്ലെന്ന് ഹൈകോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു. മഠത്തിൽ അല്ലാതെ മാറിത്താമസിച്ചാൽ ലൂസി കളപ്പുരക്ക് സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.