അമിത ഭാരവുമായി വലിയ വാഹനങ്ങൾ; ആനോത്ത് പാലം അപകട ഭീഷണിയിൽ
text_fieldsപൊഴുതന: വലിയ ചരക്കുവാഹനങ്ങളുടെയും വലിയ ടിപ്പറുകളുടെയും കടന്നുകയറ്റം മൂലം ആനോത്ത് പാലം അപകട ഭീഷണിയിൽ. കഴിഞ്ഞ ദിവസം വലിയ വാഹനം ഇടിച്ചു പാലത്തിന്റെ സൈഡിന് വിള്ളൽ സംഭവിച്ചു. രാത്രിയാണ് അജ്ഞാത വാഹനം ഇടിച്ചത്. ഇതോടെ പാലത്തിന്റെ സൈഡ് വശം അടർന്നു.
ഇടിച്ച വാഹനം കണ്ടെത്തിയിട്ടില്ല. നിലവിൽ ബലക്ഷയം സംഭവിച്ചതും പാലത്തിന്റെ കൈവരികൾ തകർന്നതും മൂലം വലിയ അപകട ഭീഷണിയിലാണ് ആനോത്ത് പാലം. പൊഴുതന ആനോത്ത് പാലം വഴി വെങ്ങപ്പള്ളി, കൽപറ്റ ഭാഗങ്ങളിലേക്കും തിരിച്ചും ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.
2000ത്തിലാണ് ആനോത്ത് പാലം പുതുക്കിപ്പണിതത്. സ്കൂൾ സമയങ്ങലടക്കം വലിയ വാഹനങ്ങൾ അമിത സ്പീഡിൽ പോകുന്നത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. കൂടുതൽ അപകടസ്ഥിതിയിലാകുന്നതിന് മുമ്പ് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.