യാത്രക്കാരുടെ നടുവൊടിച്ചു അച്ചൂർ-കമ്മാടംകുന്ന് റോഡ്
text_fieldsപൊഴുതന: വിദ്യാർഥികളടക്കം നിരവധി യാത്രക്കാർ ആശ്രയിക്കുന്ന റോഡ് തകർന്ന് തരിപ്പണമായി. പൊഴുതന പഞ്ചായത്തിലെ അച്ചൂർ-കമ്മാടംക്കുന്ന് റോഡാണ് യാത്രായോഗ്യമല്ലാതായത്. അച്ചൂർ ഇരുപത്തിരണ്ട് ഭാഗത്തേക്ക് പോകുമ്പോൾ കുത്തനെയുള്ള ഈ റോഡിൽ മെറ്റൽ ഇളകിക്കിടക്കുന്നത് കാരണം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്.
വാഹനങ്ങൾ വരുമ്പോൾ കല്ല് തെറിച്ച് കാൽനടയാത്രക്കാർക്ക് പരിക്കേൽക്കാറുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് ടാർചെയ്ത റോഡ് മാസങ്ങളായി തകർന്നനിലയിലാണ്. ലക്ഷങ്ങൾ മുടക്കിയാണ് എട്ട് വർഷം മുമ്പ് റോഡ് നിർമാണം പൂർത്തീകരിച്ചത്. എന്നാൽ, അശാസ്ത്രീയ നിർമാണം റോഡിന്റെ തകർച്ചക്ക് കാരണമായതായി നാട്ടുകാർ അന്നുതന്നെ പരാതിപ്പെട്ടിരുന്നു.
പൊഴുതന, വേങ്ങപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ ദുരിതം മൂലം ഓട്ടോറിക്ഷകൾ പോലും ഇതുവഴി ഓടാൻ മടിക്കുന്നു. നിലവിൽ അച്ചൂർ മുതൽ പിണങ്ങോട് വരെ മൂന്ന് കിലോമീറ്റർ ദൂരമാണുള്ളത്. റോഡ് നവീകരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.