വന്യമൃഗങ്ങൾക്കു പിന്നാലെ പെരുമ്പാമ്പും; ഭീതിയൊഴിയാതെ പൊഴുതനക്കാർ
text_fieldsപൊഴുതന: ആന, പന്നി, പുലി, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികൾക്ക് പുറമെ പെരുമ്പാമ്പ് കൂടി നാട്ടിൽ എത്തിയതോടെ പൊഴുതനയിലെ ജനവാസമേഖല ഭീതിയിൽ. വന്യജീവികൾ കൃഷി നശിപ്പിക്കുന്നതിന് പുറമെ വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നതും വർധിച്ചു. പൊഴുതന പഞ്ചായത്തിലെ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ പത്തോളം വളർത്തു മൃഗങ്ങളെയെയാണ് പുലി അടക്കമുള്ള ജീവികൾ കൊന്നത്. പല കർഷകർക്കും നഷ്ടപരിഹാര തുകപോലും ഇനിയും ലഭിച്ചിട്ടില്ല. പുലിക്ക് പുറമെ അടുത്തിടെ പെരുമ്പാമ്പ് ഭീഷണിയും കൂടുതലായിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊയിലാമൂല പ്രദേശത്ത് നിരവധി കോഴികളെ പെരുമ്പാമ്പ് വിഴുങ്ങി.
പൊഴുതനയിൽ ഹാരിസൺ മലയാളം പ്ലാന്റേഷൻ, കുറിച്യർമല എന്നീ സ്വകാര്യ എസ്റ്റേറ്റ് മേഖലയിലാണ് പശു, പോത്ത്, തുടങ്ങിയ വളർത്തു മൃഗങ്ങളെ കൂടുതലും പുലി പിടിക്കുന്നത്. കല്ലൂർ, പൊഴുതന ഡിവിഷനിൽ ഏക്കർ കണക്കിന് തേയില തോട്ടം കാടുകയറിയ നിലയിലാണ്. വന്യമൃഗങ്ങള്‍ കാടിറങ്ങി വന്‍തോതില്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്.
വനം വകുപ്പ് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ ഉൾപ്പെടുന്ന സുഗന്ധഗിരി, മേൽമുറി, കറുവാൻത്തോട്, സേട്ട്കുന്ന് പ്രദേശങ്ങളിലെ മലയോര കര്‍ഷകരാണ് പ്രതിസന്ധി നേരിടുന്നത്. പന്നി, കുരങ്ങ്, കാട്ടാനകള്‍ എന്നിവയുടെ ആക്രമണം മൂലമാണ് ഏറെയും കൃഷി നശിക്കുന്നത്. ബാങ്ക് വായ്പയെടുത്തും മറ്റും കൃഷിചെയ്യുന്നവരുടെ ആധി ആരും കാണുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.