സുന്ദരിപ്പായലല്ല, ഇത് അധിനിവേശ സസ്യം
text_fieldsപൊഴുതന: പൂക്കോട് തടാകത്തിന് പുറമേ പൊഴുതനയിലെ പുഴയോരങ്ങളിലും സുന്ദരി പായൽ എന്ന അധിനിവേശ സസ്യം പിടിമുറുക്കുന്നു.
ജൈവ വൈവിധ്യങ്ങളുടെ കലവറയായ പൊഴുതനയിലെ പുഴയോരങ്ങൾ സുന്ദരിപ്പായലിന്റെ ഭീഷണിയിലാണിപ്പോൾ. വയലറ്റ് നിറത്തില്‍ പൂക്കള്‍ വിരിഞ്ഞ് കാഴ്ചക്കാര്‍ക്ക് മനോഹാരിത നല്കുന്ന ഇവ പഞ്ചായത്തിലെ മിക്ക പുഴയോരങ്ങളിലും പടരുന്ന അവസ്ഥയിലാണ്. വർഷങ്ങളായി ജില്ലയിലെ പ്രധാന ശുദ്ധജല തടാകമായ പൂക്കോട് തടാകത്തിലും ഇതേ പായൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഇവയുടെ നശീകരണത്തിനായി സർക്കാർ പൂക്കോട് ചെലവഴിക്കുന്നത്. തോടുകളിലും പാടങ്ങളിലും പടർന്നുകയറി സൗന്ദര്യവും ആനന്ദവും നല്കുന്ന ഈ സസ്യം പുഴക്ക് ഭീഷണിയാകുമെന്ന കാര്യം അധികമാര്‍ക്കും അറിയില്ല.
കഴിഞ്ഞ ഏതാനും വർഷത്തിനിടയിലാണ് ആനോത്ത്, അച്ചൂർ, ഇടിയംവയൽ തുടങ്ങിയ പൊഴുതനയിലെ പുഴയോരങ്ങളിൽ ഈ പായൽ കണ്ടുതുടങ്ങിയത്. വെള്ളപ്പൊക്കം ഉണ്ടായ സമയങ്ങളിൽ പുഴകളിലേക്ക് വ്യാപിച്ചതാണ് ഇവയെന്നാണ് പരിസ്ഥിതി സംരക്ഷകർ കണക്കുകൂട്ടുന്നത്. വള്ളികൾ പടർന്ന് മണ്ണില്‍ പോലും ഈ ജലസസ്യം വേരുറപ്പിച്ചു കഴിഞ്ഞു. ഈ കളനാശിനി വ്യാപിച്ചതോടെ പരമ്പരാഗത മത്സ്യ സമ്പത്തിന്റെ വംശനാശവും വർധിച്ചിട്ടുണ്ട്. പുഴയിൽ ധാരാളമായി കണ്ടിരുന്ന പള്ളത്തി, പരാൽ, കൊഞ്ച് കക്ക, പാൽകട് ല, ചേറാൻ, പുൽ വാള എന്നീ മത്സ്യങ്ങളുടെ നിലനിൽപ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ജലാശയത്തെ മാത്രമല്ല, പൂക്കോട് തടാകത്തെ ചുറ്റുന്ന നടപ്പാതയിലൂം ഇവ വളരുന്നുണ്ട്. സ്വാഭാവിക സസ്യങ്ങളുടെ വളര്‍ച്ച മുരടിപ്പിച്ച് ജലാശയങ്ങളില്‍ ആഫ്രിക്കന്‍ പായല്‍, മട്ടപ്പായല്‍ കുളവാഴ എന്നിവയുടെ തുടര്‍ച്ചയായി ഈ സുന്ദരി പായലും ആധിപത്യം ഉറപ്പിച്ചിരിക്കയാണ്. ജലഗതാഗതത്തിനും മത്സ്യങ്ങളുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിനും ഇവ ഭീഷണി സൃഷ്ടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.