ചക്കതേടി ആനകൾ കാടിറങ്ങുന്നു; പൊറുതിമുട്ടി മലയോര കർഷകർ
text_fieldsപൊഴുതന: സീസണായതോടെ ചക്കയും മാങ്ങയും തേടി കാട്ടാനകൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത് മലയോര കർഷകരെ ദുരിതത്തിലാക്കി. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽനിന്നു കാടിറങ്ങിയെത്തുന്ന ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്.
ഭീതിമൂലം സന്ധ്യയായാൽ പ്രദേശവാസികൾ വീടിനു പുറത്തിറങ്ങാൻ ഭയക്കുകയാണ്. പൊഴുതന പഞ്ചായത്തിലെ കുറിച്യാർമല, മേൽമുറി, കറുവൻത്തോട് മേഖലകളിലും കാട്ടാന ശല്യം രൂക്ഷമാണ്. സന്ധ്യമയങ്ങുന്നതോടെ ജനവാസ കേന്ദ്രങ്ങളിലെത്തുന്ന ആനകൾ പുലർച്ചയാണ് കാടുകയറുന്നത്. തെങ്ങും കമുകും വാഴയും ഉൾപ്പെടെയുള്ള വിളകളെല്ലാം നശിപ്പിക്കും. കർഷകർക്ക് വലിയ നഷ്ടമാണ് വരുത്തുന്നത്.
മാൻ, പന്നി, കുരങ്ങ് എന്നിവയും കൂട്ടത്തോടെ നാട്ടിലിറങ്ങി നാശം വിതക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.