വേലായുധനും കുടുംബത്തിനും വേണം, ഒരു കൈ സഹായം
text_fieldsപൊഴുതന: കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള വീടിനായി വേലായുധനും കുടുംബവും കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. പൊഴുതന പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ആണിവയൽ പ്രദേശത്ത് പട്ടികജാതി വിഭാഗത്തില്‍പെട്ട കുടുംബം ഏതു നിമിഷവും നിലംപൊത്താവുന്ന വീട്ടിലാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. 18 വര്‍ഷം മുമ്പ് കുടുംബപരമായി ലഭിച്ച അഞ്ചു സെൻറ് സ്ഥലത്ത് ഷീറ്റ് മേഞ്ഞ വീട്ടിലാണ് ഇവരുടെ താമസം.
ഭാര്യ ബിന്ദു 10 വർഷമായി തലച്ചോറിലെ ബ്ലോക്കിനെ തുടർന്ന് ശരീരം പൂര്‍ണമായി തളര്‍ന്ന് കിടപ്പിലാണ്. ഇവർക്ക് മറ്റൊരാളുടെ ആശ്രയം ഇല്ലാതെ ഒന്നും ചെയ്യാനാകില്ല. നിരവധി തവണ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും കുടുംബത്തിെൻറ ആവശ്യവും ആശങ്കയും ബന്ധപ്പെട്ട അധികൃതര്‍ കാണാതെപോയി. സര്‍ക്കാറിെൻറ ലൈഫ് മിഷന് പദ്ധതിയില്‍ വീടിനായി അപേക്ഷിച്ചെങ്കിലും ഫലം ഇതുവരെ കണ്ടില്ല. പട്ടികജാതി വകുപ്പിലും ഗ്രാമസഭയിലും അപേക്ഷ നല്കി നിരന്തരം ആവശ്യം ഉന്നയിച്ചെങ്കിലും നിരാശ തന്നെയായിരുന്നു ഫലം.
2018 ഒക്ടോബറിൽ ദുരിത ജീവിതം അറിയിച്ച് കലക്ടര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. നിലവിൽ ഭിന്നശേഷി പെൻഷൻ പോലും അപേക്ഷിച്ചിട്ട് കിട്ടിയിെല്ലന്ന് ഇവർ പറയുന്നു. കടുത്ത സാമ്പത്തിക പ്രയാസത്തിലാണ് കുടുംബം. എല്ലാ വര്‍ഷവും മഴക്കാലം തുടങ്ങിയാൽ ചോർച്ച തടയാൻ ഷീറ്റിന് മുകളിൽ പ്ലാസ്റ്റിക്ക് മാറ്റി ഇടാന്‍ പോലും സാമ്പത്തിക ശേഷിയില്ല. കൂലിപ്പണി എടുത്താണ് വേലായുധൻ കുടുംബം പോറ്റുന്നത്. പ്രതിമാസം ഭാര്യയുടെ ചികിത്സക്കായി 5,000 രൂപയോളം ചെലവുണ്ട്. രണ്ട് കുട്ടികളുണ്ട്. ഇനിയെങ്കിലും അധികൃതർ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.