ലോക്ഡൗൺ: തുരുമ്പെടുത്ത് ജിംനേഷ്യം ഉപകരണങ്ങൾ
text_fieldsപൊഴുതന: കോവിഡിെൻറ രണ്ടാം വരവിൽ കടുത്ത പ്രതിസന്ധിയിലാണ് ജില്ലയിലെ ജിംനേഷ്യം ഉടമകൾ. പല ആരോഗ്യപ്രശ്നങ്ങളും വ്യായാമത്തിലൂടെ നിയന്ത്രിച്ചിരുന്നവർക്കും ലോക്ഡൗൺ വില്ലനായി. പ്രഭാതസവാരിക്ക് മാത്രമാണ് അനുമതിയുള്ളത്. പല ജിംനേഷ്യങ്ങളും കോവിഡിനെ തുടർന്ന് രണ്ടുമാസമായി അടഞ്ഞുകിടക്കുകയാണ്. ഉപയോഗിക്കാത്തതിനാൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങളും തുരുമ്പെടുത്തു തുടങ്ങി.
ഉപജീവനമാർഗമായി തുടങ്ങിയ പലർക്കും വാടക, വൈദ്യുതി തുടങ്ങിയവ നൽകാൻ കഴിയുന്നില്ല. രണ്ട് ലോക്ഡൗണുകൾ കാരണം മേഖല വലിയ പ്രതിസന്ധിയിലാണെന്ന് വൈത്തിരി എക്സെലൻറ് ഫിറ്റ്നസ് സെൻറർ പരിശീലകൻ കാദർ കാരാട്ട് പറയുന്നു. ഇനിയും അടച്ചുപൂട്ടൽ ഭയന്ന് മറ്റു ജോലികളിലേക്ക് തിരിയേണ്ട അവസ്ഥയാണ് മേഖലയിലുള്ളവർ. കോവിഡ് കാലത്ത് ജില്ലയിൽ മാത്രം പ്രവർത്തിച്ചിരുന്ന നൂറോളം അംഗീകൃത ജിംനേഷ്യങ്ങളാണ് അടച്ചുപൂട്ടേണ്ടി വന്നത്. വ്യായാമം ഒട്ടും ഒഴിച്ചുകൂടാനാവാത്തവരിപ്പോൾ പുലർച്ച കോവിഡ് പ്രോട്ടോകോൾ പാലിച്ച് റോഡുകളിലൂടെയുള്ള പ്രഭാതനടത്തം പുനരാരംഭിച്ചിട്ടുണ്ട്.
പ്രതിസന്ധിയിൽ ജിംനേഷ്യങ്ങൾ അടച്ചതോടെ ശാസ്ത്രീയ കായികപരിശീലനം നടത്താൻ സാധിക്കാത്ത സ്ഥിതിയിലാണ് കായികതാരങ്ങൾ. ഹെൽത്ത് ക്ലബ് നടത്തിപ്പുകാർക്ക് സർക്കാർ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്നും കോവിഡ് പ്രോട്ടോകോൾ പാലിച്ച് വ്യായാമം ചെയ്യുന്നതിനുള്ള അനുമതി നൽകണമെന്നും മേഖലയിലുള്ളവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.