മൈതാനങ്ങൾ ഉണർന്നു; പൊഴുതനയിൽ ഇനി കാൽപന്തുകളിയുടെ ആരവം
text_fieldsപൊഴുതന: കോവിഡ് ഭീതി വിട്ട്, മാസങ്ങൾക്കുശേഷം പുൽമൈതാനങ്ങൾ ഉണരുന്നു. കാൽപന്തുകളിയുടെ തട്ടകമായ പൊഴുതനയിൽ ഇനി ഫുട്ബാളിെൻറ കാലം. കായികപരിശീലനത്തിെൻറയും വിനോദത്തിെൻറയും കേന്ദ്രമായ പൊഴുതനയിലെ മൈതാനങ്ങൾ ഒമ്പതു മാസത്തിനുശേഷമാണ് സജീവമാകുന്നത്.
വിവിധ ക്ലബുകളും പഞ്ചായത്തിലെ കായികതാരങ്ങളും ആശ്രയിക്കുന്ന അച്ചൂർ ഹയർ സെക്കൻഡറി സ്കൂൾ മൈതാനം, പെരിങ്കോട, ആറാംമൈൽ, ഇടിയംവയൽ, പൊഴുതന ഗ്രൗണ്ടുകളുമാണ് ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമെൻറുകളുടെ ആവേശത്തിലേക്ക് ഉണർന്നത്. സ്കൂളുകൾ അവധിയായതോടെ വിദ്യാർഥികളുടെ പരിശീലനവും ഇല്ലാതായി. ഇതോടെ മൈതാനം പൂർണമായും ഒഴിഞ്ഞുകിടക്കുകയായിരുന്നു.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ രാവിലെയും വൈകീട്ടും മുതിർന്നവരടക്കം നടത്തത്തിനായി മൈതാനത്ത് എത്തിത്തുടങ്ങി. കായികമത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ഇളവുലഭിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ ബ്രദേഴ്സ് ഫുട്ബാൾ ക്ലബിെൻറ നേതൃത്വത്തിൽ സെവൻസ് ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. കളി കാണാൻ യുവാക്കൾ കൂട്ടത്തോടെ എത്തി. ജനുവരി മുതൽ മാർച്ച് വരെ നീളുന്ന കാൽപന്തു മത്സരങ്ങളുടെ സീസൺ ആരംഭിച്ചതോടെ വിവിധ മൈതാനങ്ങളിൽ ആരവം ഉയരുകയായി.
ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ധനസമാഹരണത്തിന് രാത്രികാലമത്സരങ്ങൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊഴുതനയിലെ ക്ലബുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.