ഇത് പൊതുശ്മശാനമോ അതോ കാടോ?
text_fieldsപൊഴുതന: പഞ്ചായത്തിലെ പൊതുശ്മശാനം കാടുമൂടി കിടക്കുന്നതിനാൽ സംസ്കാര ചടങ്ങിനെത്തുന്നവർ ഇഴജന്തുക്കളെയും വന്യമൃഗങ്ങളെയും ഭയക്കേണ്ട സാഹചര്യമാണ്. 2017ൽ ഗ്രാമപഞ്ചായത്ത് 10 ലക്ഷം ചെലവഴിച്ചാണ് ചുറ്റുമതിൽ കെട്ടി ശ്മശാനത്തിന്റെ നിർമാണം പൂർത്തീകരിച്ചത്.
ആനോത്ത് ഭാഗത്ത് ഒരേക്കറോളം ഭൂമിയിലാണ് പൊതുശ്മശാനം. പൊഴുതന പഞ്ചായത്തിനാണ് ശ്മശാനത്തിന്റെ നടത്തിപ്പ് ചുമതല. സാധാരണക്കാരുടെ ആശ്രയമായ ശ്മശാനം കാടുകയറി ശോചനീയാവസ്ഥയിലായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. കാടുകയറിയതോടെ ഉള്ളിലേക്ക് കയറാൻ കഴിയാത്ത അവസ്ഥയിലാണ്. കാടുവെട്ടിയാണ് മൃതദേഹം ഇവിടെ സംസ്കരിക്കുന്നത്. അടിയന്തരമായി ശ്മശാനം വൃത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്. കോവിഡ് സമയത്തും നിരവധി മൃതദേഹങ്ങളാണ് ഇവിടെ ദഹിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.